Kerala News

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ. എന്നാല്‍ വടകരയില്‍ ആര്‍എംപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്നും കെകെ രമ പറഞ്ഞു. മാതൃഭൂമിയോടായിരുന്നു കെകെ രമയുടെ പ്രതികരണം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി-യുഡിഎഫ് സഖ്യമായ ജനകീയ മുന്നണിയായിരുന്നു വടകരയില്‍ ജനവിധി തേടിയത്. ഫലത്തില്‍ വിജയകരമായ ഈ നീക്കം നിയമസഭാ തെരഞ്ഞെടുപ്പിലേക്കെത്തിച്ച് നേട്ടമുണ്ടാക്കാനാണ് ആലോചന. തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് മത്സരിച്ച ജനകീയ മുന്നണി മൂന്നിടത്ത് വിജയം നേടിയിരുന്നു.ആര്‍എംപി സ്ഥാനാര്‍ത്ഥിയായി രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കുമെന്നാണ് യുഡിഎഫ് നിലപാട്. വടകരയില്‍ ആര്‍എംപി മത്സരിക്കണമെന്ന് തന്നെയാണ് എംപി മുരളീധരന്റെയടക്കം താല്‍പര്യം.
വടകരയില്‍ കെകെ രമയുടേയും ആര്‍എംപി സംസ്ഥാന അധ്യക്ഷന്‍ എന്‍ വേണുവിന്റേയും പേരുകളായിരുന്നു ഉയര്‍ന്നത്. എന്നാല്‍ രമ മത്സരിക്കില്ലെന്ന് അറിയിച്ചതോടെ വേണുവിന്റെ മത്സര സാധ്യതയേറുകയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപി ഒറ്റയ്ക്കായിരുന്നു വടകരയില്‍ മത്സരത്തിനിറങ്ങിയ
ത്. കെകെ രമയായിരുന്നു സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന്റെ സികെ നാണുവിനായിരുന്നു ഇവിടെ വിജയം. 20504 വോട്ടുകള്‍ രമ നേടിയിരുന്നു.

ജെഡിയുവിനായിരുന്നു യുഡിഎഫ് വടകര സീറ്റ് നല്‍കിയിരുന്നത്. ജെഡിയു മുന്നണി വിട്ടത് ആര്‍എംപിയിലൂടെ തിരിച്ചുപിടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!