National News

ചെങ്കോട്ടയിലെ സംഘര്‍ഷം വേദനിപ്പിച്ചെന്ന് നരേന്ദ്ര മോദി

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അക്രമ സംഭവങ്ങൾ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിവർണ പതാകയെ അപമാനിച്ചതിന് സാക്ഷിയായതിൽ രാജ്യം ഞെട്ടിയെന്ന് മോദി പറഞ്ഞു. മൻ കി ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ചെങ്കോട്ടയിലെ സംഘര്‍ഷങ്ങളെക്കുറിച്ച് പരാമര്‍ശിച്ച മോദി കര്‍ഷക സമരം പരിഹരിക്കുന്നതിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയില്ല.

അതസമയം, കര്‍ഷകര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം സര്‍വ്വകക്ഷിയോഗത്തില്‍മോദി പറഞ്ഞത്. കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഒരു ഫോണ്‍ കോളിനപ്പുറം ഇപ്പോഴുമുണ്ടെന്നും കര്‍ഷകരോട് അദ്ദേഹം തന്നെ ഇക്കാര്യം അറിയിച്ചതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തുടനീളം അതിവേഗത്തിൽ വാക്‌സിൻ വിതരണം ചെയ്യാൻ സർക്കാറിന് ആയെന്നും അദ്ദേഹം അവകാശപ്പെട്ടു. 30 ലക്ഷം പേർക്ക് 15 ദിവസത്തിനുള്ളിൽ വാക്‌സിൻ വിതരണം ചെയ്യാനായി. വികസിത രാഷ്ട്രങ്ങളായ യുഎസിനും യുകെയ്ക്കും ഇതു സാധിക്കുന്നതിന് യഥാക്രമം 18,36 ദിവസങ്ങൾ വേണ്ടി വന്നു. കോവിഡ് മുന്നണിപ്പോരാളികൾക്ക് വാക്‌സിൽ നൽകുന്നതിനാണ് പ്രഥമ പരിഗണന- മോദി വ്യക്തമാക്കി.

കേരളത്തിൽ നിന്നുള്ള എൻഎസ് രാജപ്പനും സാൻഫ്രാൻസിസ്‌കോ-ബെംഗളൂരു നോൺ സ്‌റ്റോപ് വിമാനത്തിന് ചുക്കാൻ പിടിച്ച എയർ ഇന്ത്യയുടെ വനിതാ ജീവനക്കാരും മോദിയുടെ പ്രസംഗത്തിൽ ഇടംപിടിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!