Local

അറിയിപ്പുകള്‍


കക്കാടംപൊയില്‍ സ്‌പെഷ്യല്‍ ടൂറിസം ഗ്രാമസഭ നടത്തി

കൂടരഞ്ഞി പഞ്ചായത്തിലെ മുഴുവന്‍ ടൂറിസം സാധ്യതകളെ കണ്ടെത്താനും അതിനെ നല്ല രീതിയില്‍ ടൂറിസം മേഖലയിലേക്കു ഉപയോഗപെടുത്തുന്നതിനുമായി സ്‌പെഷ്യല്‍ ടൂറിസം ഗ്രാമസഭ നടത്തി. സോളി ജോസഫ് അധ്യക്ഷയായി. ജോര്‍ജ് എം തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കൂടരഞ്ഞി പഞ്ചായത്തിലെ  കക്കാടംപൊയില്‍ പ്രദേശത്തിന് ജനകീയ ടൂറിസമാണ് സാധ്യതയുള്ളതെന്നും ഇതിനായി എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു നിര്‍ദേശിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികളുടെയും പഞ്ചായത്തിന്റെയും ടൂറിസത്തിലുള്ള പങ്ക് ഉത്തരവാദിത്ത ടൂറിസം ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീകല ലക്ഷ്മി വിശദീകരിച്ചു. ടൂറിസം ജോയിന്റ് ഡയറക്ടര്‍ അനിതകുമാരി സി.എന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍സലാം എന്നിവര്‍ സംസാരിച്ചു.

ഹോംഷോപ്പ് പദ്ധതിയില്‍ വനിതകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലേയും മുഴുവന്‍ വാര്‍ഡുകളിലേക്കും ഹോംഷോപ്പ് പദ്ധതി വ്യാപിപ്പിക്കുന്നു. തദ്ദേശീയമായ ഉല്‍പ്പാദനവും പ്രാദേശിക വിപണനവും ഏകോപിപ്പിച്ചു കൊണ്ട് ജില്ലയില്‍ ഇതിനകം തന്നെ 1600 ഓളം കുടുംബശ്രീ വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കി വിജയഗാഥ രചിക്കുന്ന പദ്ധതിയാണ് കുടുംബശ്രീ ഹോംഷോപ്പ്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഉണ്ണികുളം, ബാലുശ്ശേരി, പനങ്ങാട്, ഉള്ളിയേരി, നടുവണ്ണൂര്‍, കോട്ടൂര്‍, കൂരാച്ചുണ്ട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ നിലവില്‍ ഷോപ്പുകള്‍ ഇല്ലാത്ത വാര്‍ഡുകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ച് ഹോംഷോപ്പ് ഓണര്‍മാരെ നിയമിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു.

കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയ വനിതകളില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അപേക്ഷകരില്‍ നിന്നും ഇന്റര്‍വ്യൂ വഴിയായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരാഴ്ചക്കാലത്തെ പരിശീലനം ജില്ലാമിഷന്‍ നേതൃത്വത്തില്‍ നല്‍കും. മൂന്ന് മാസക്കാലത്തെ പ്രൊബേഷന്‍ പിരീഡ് കഴിഞ്ഞ ഹോംഷോപ്പ് ഓണര്‍മാര്‍ക്കായി നിരവധി സാമൂഹ്യക്ഷേമ പദ്ധതികളാണ്  ആവിഷ്‌കരിച്ചിട്ടുള്ളത്. കൂടാതെ സൗജന്യമായി ബാഗ്, ഐഡി കാര്‍ഡ്, യൂണിഫോം എന്നിവയും ജില്ലാമിഷന്‍ അനുവദിക്കും.

സ്ഥിരമായി പ്രവര്‍ത്തിക്കുന്ന ഹോംഷോപ്പ് ഓണര്‍മാര്‍ക്കായി പലിശ രഹിത വായ്പയില്‍ ടൂവീലറുകള്‍ അനുവദിക്കുന്ന പദ്ധതിയും നിലവിലുണ്ട്. താല്പര്യമുള്ളവര്‍ ഫെബ്രുവരി 15 നകം അതാത് കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.

യു.എ.ഇ യില്‍ നഴ്‌സുമാര്‍ക്ക് അവസരം
യു.എ.ഇ യിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന ബി.എസ്.സി നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു. എന്‍.ഐ.സി.യു/ നഴ്‌സറി വിഭാഗത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 30 വയസില്‍ താഴെ പ്രായമുള്ള വനിതാ നഴ്‌സുമാര്‍ക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം. ശമ്പളം 4000-4500 ദിര്‍ഹം വരെ (ഏകദേശം 77,500 രൂപ മുതല്‍ 87,000 രൂപ വരെ) ലഭിക്കും. താത്പര്യമുള്ളവര്‍ norkauae19@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ സമര്‍പ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഫബ്രുവരി അഞ്ച്.
സൗജന്യ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീയില്‍ 20 നും 26 നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും വിവിധ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പൈത്തണ്‍ പ്രോഗ്രാമിംഗ്, ഐ.ടി. ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയിനിംഗ്, ഐ.ടി. ബേയ്‌സ്ഡ് ബിസിനസ് മാനേജ്മെന്റ്, വിഷ്വല്‍ ഇഫക്ട്‌സ് ആന്റ് ആനിമേഷന്‍ ഇന്‍ ഫിലിം ആന്റ് വിഷ്വല്‍മീഡീയം എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.cybersri.org  എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകള്‍ ഫെബ്രുവരി 15നകം സൈബര്‍ശ്രീ സെന്റര്‍, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി.ഒ., തിരുവനന്തപുരം-695015 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471 2933944, 9447401523, 9947692219.

കൂടിക്കാഴ്ച ഒന്നിന്
നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ കോഴിക്കോട് ജില്ലയില്‍ കൗമാരഭൃത്യം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് ഫെബ്രുവരി ഒന്നിന് കൂടിക്കാഴ്ച   നടത്തുന്നു. പ്രസ്തുത വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ള മെഡിക്കല്‍ ഓഫീസര്‍മാര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495035736.  

സംസ്ഥാന തല പ്രബന്ധമത്സരം
മഹാത്മാ ഗാന്ധിയുടെ 150-മത് ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവ കേന്ദ്ര, വക്കം മൗലവി ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍   പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു. ‘സുസ്ഥിരവികസനം, ഗ്രാമസഭകളിലൂടെ – യുവാക്കളുടെ പങ്ക്’ എന്നതാണു വിഷയം. 18 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്കു പങ്കെടുക്കാം. 10 പേജില്‍ കുറയാത്തതും 15 പേജില്‍ കവിയാത്തതുമായ രചനകള്‍ ഫെബ്രുവരി അഞ്ചിനകം ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 10 മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചുള്ള സിമ്പോസിയം 2020 ഫെബ്രുവരി 15നു രാവിലെ10 മണിക്ക് വക്കം മൗലവി ഫൗണ്ടേഷന്‍ ഹാളില്‍ നടക്കും. രചനകള്‍ ചെയര്‍മാന്‍, വക്കം മൗലവി ഫൗണ്ടേഷന്‍, വക്കം ഫൗണ്ടേഷന്‍ റോഡ് തിരുവനന്തപുരം-695035 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8330841099.

ടെണ്ടര്‍ ക്ഷണിച്ചു
പന്തലായനി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 98 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് പ്രീ-സ്‌കൂള്‍ എജ്യൂക്കേഷന്‍ കിറ്റ് സപ്ലൈ ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് രണ്ട് മണി. ഫോണ്‍: 0496 2621190, 8281999298

ടെണ്ടര്‍ ക്ഷണിച്ചു
തുറമുഖ വകുപ്പിന്റെ അധീനതയിലുള്ളതും ബേപ്പൂര്‍ തുറമുഖ പുലിമുട്ടിന് സമീപമുള്ളതുമായ സ്ഥലത്ത് വാഹന പാര്‍ക്കിംഗ് ഫീസ് പിരിച്ചെടുക്കുന്നതിനായി സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ ബേപ്പൂരിലുള്ള ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0495 2414863, 2414039.  

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!