ഏക് ഭാരത് ശ്രഷ്ഠ് ഭാരത് ശ്രേഷ്ഠ് ഭാരത് ‘ സോണൽ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പ് കോഴിക്കോട് വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഷൂട്ടിങ് ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയും കേരള ഷൂട്ടിങ് ബോൾ അസോസിയേഷനും സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. മഹാരാഷ്ട്ര, ഒറീസ, മധ്യപ്രദേശ്, മണിപ്പൂർ, നാഗാലാന്റ്, ചണ്ഡീഗഡ്, പോണ്ടിച്ചേരി, ഡാമൻ ദി യു എന്നീ പുരുഷ-വനിതാ ടീമുകളാണ് മൽസരത്തിൽ പങ്കെടുക്കുന്നത്. നോർത്ത് സോൺ ഐ.ജി അശോക് യാദവ് ഐ.പി.എസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഒ.പി ചഞ്ചൽ സ്പെഷൽ ഗസ്റ്റ് ആയും ഷൂട്ടിങ് ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ രവീന്ദ്ര തോമർ മുഖ്യാതിഥിയായും പങ്കെടുത്തു. കെ. പി. യു അലി മുഖ്യ പ്രഭാഷണം നടത്തി. ടി.എം അബ്ദുറഹിമാൻ, സി. സത്യൻ, വി.കെ തങ്കച്ചൻ, വി.എം മോഹനൻ, ഏ.കെ മുഹമ്മദ് അഷ്റഫ്, കാരാടൻ സുലൈമാൻ, കെ.വി അബ്ദുൽ മജീദ്, ഷബീദ് നച്ചൂസ്, കെ.കെ അഷ്റഫ് , സി.ടി ഇൽയാസ്, അഷ്റഫ് കുരുവട്ടൂർ എന്നിവർ ആശംസകൾ നേർന്നു. ഓർഗനൈസിങ് കമ്മിറ്റി കൺവീനർ പി. ഷഫീഖ് സ്വാഗതവും കെ.ടി ഷൗക്കത്തലി നന്ദിയും പറഞ്ഞു.
ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ‘ സോണൽ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പ് അരംഭിച്ചു

