കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ജീവനി പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടു് പി.വി.പങ്കജാക്ഷന് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജനപ്രതിനിധികളൂടെയും പഞ്ചായത്തിലെ എല്ലാ അംഗങ്ങളുടെയും വീട്ടില്‍ അടുക്കളത്തോട്ടം നിര്മ്മിക്കുന്നതിലേക്കാവശ്യമായ പച്ചക്കറിതൈകള്‍ വിതരണം ചെയ്യതു. വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വി.സി. റിയാസ് ഖാന് ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സക്കീന മുഹമ്മദ്, മെമ്പര്‍മാരായ ശ്യാമള, പി.ശ്രീധരന്, അംബുജം, എ.പി.അബു കൃഷിഭവന് ജിവനക്കാരായ സീന, അരുണ്‍കുമാര്‍ എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ 20000 തൈകള്‍ വിതരണം ചെയ്യതു കൂടാതെ ‘462 വീടുകളില്‍ പഞ്ചായത്ത് പദ്ധതിയില്‍ വിത്തും വളവും വിതരണം നടത്തി.
പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ നേതൃത്വത്തില്‍ 20 ഏക്കര്‍ സ്ഥലത്തും 5 ഏക്കര്‍ തരിശു ഭൂമിയിലും ഈ വര്‍ഷം കൃഷി നടത്തുന്നുണ്ട്. അതിലേക്കാവശ്യമായ പച്ചക്കറിതൈകള്‍ കൃഷിഭവനില്‍ നിര്‍മ്മിച്ച ഏഗ്രേഡ് വിത്തുല്പാദന കേന്ദ്രത്തിലൂടെ് വിതരണം നടത്തി. നമ്മുടെ ആരോഗ്യം നമ്മുടെ കൃഷിയിലൂടെ എന്ന ലക്ഷ്യം കൈവരിക്കാന്‍ ഉദ്ദേശിച്ച് കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറി വിപണനം നടത്തുന്നതിനു കൃഷിഭവനില്‍ വിപണന കേന്ദ്രവും കൂടാതെ വയലുകളില്‍ വെച്ച് നേരിട്ട് വില്പന നടത്തുനത്തിനു 5 സ്ഥലങ്ങളില്‍ താല്‍ക്കാലിക വിപണി നിര്‍മ്മിക്കാന്‍ ടിഎ ്ഗ്രേഡ് പദ്ധതി ലക്ഷ്യമിടുന്നതായി കൃഷി ഓഫിസര്‍ നിഷ അറിയിച്ചു.

