കോഴിക്കോട്: കോഴിക്കോട്- മലപ്പുറം അതിര്‍ത്തിയിലെ കാക്കഞ്ചേരിയില്‍ ഗതാഗതകുരുക്കില്‍ ആംബുലന്‍സുകള്‍ കുടുങ്ങി രണ്ട് രോഗികള്‍ മരിച്ചു. ഹൃദയാഘാതമുണ്ടായ എടരിക്കോട് സ്വദേശി സുലൈഖ ,വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് മലപ്പുറത്ത് നിന്ന് കോഴിക്കോട്ടെ ആശുപത്രികളിലേക്ക് രോഗികളുമായി വന്ന ആംബുലന്‍സുകള്‍ ഗതാഗതകുരുക്കില്‍ കുടുങ്ങിയത്. അര മണിക്കൂറോളം ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് കുടുങ്ങി.
ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. എടരിക്കോട് സ്വദേശി സുലൈഖ (54)യാണ് മരിച്ച ഒരാള്‍. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാറാണ് മരിച്ച രണ്ടാമത്തെയാള്‍. ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.