Kerala

ഫോണില്‍ സംസാരിക്കുന്നതിനിടെ 2 വയസ്സുള്ള കുഞ്ഞ് കരഞ്ഞ് ശല്യപ്പെടുത്തി; മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; അറസ്റ്റ്

ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയില്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ കരഞ്ഞ് ശല്യപ്പെടുത്തിയതിന് 2 വയസ്സുള്ള മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. ഭര്‍തൃപിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

അഫ്‌സാന ഖാത്തൂന്‍ എന്ന യുവതിയാണ് തന്റെ 2 വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ആറു വര്‍ഷം മുമ്പ് വിവാഹിതയായ യുവതിക്ക് നാലും രണ്ടും വയസ്സുള്ള ആണ്‍മക്കളുണ്ട്. വ്യാഴാഴ്ച ഭര്‍ത്താവുമായി വഴക്കിട്ട ശേഷം അഫ്സാന ഇളയ മകനുമായി മുറിയില്‍ കയറി വാതിലടച്ചു. അതിനിടയിലാണ് അഫ്‌സാനയ്ക്ക് ഒരു ഫോണ്‍കോള്‍ വന്നത്.

ഫോണില്‍ സംസാരിക്കുന്നതിനിടെ കുഞ്ഞ് കരയാന്‍ തുടങ്ങി. മകന്‍ കരയാന്‍ തുടങ്ങിയപ്പോള്‍ ആശ്വസിപ്പിക്കുന്നതിന് പകരം ദേഷ്യത്തില്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഭര്‍ത്താവ് രാത്രി ഉറങ്ങാന്‍ മുറിയില്‍ വന്നപ്പോള്‍ മകന്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!