National

ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി; തമിഴ്‌നാട്ടില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു; 19 പേര്‍ക്ക് പരിക്ക്

പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ശബരിമല തീര്‍ഥാടകര്‍ മരിച്ചു. ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. പുതുക്കോട്ടയില്‍ നിന്ന് അരിയല്ലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറി നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പിന്നാലെ സമീപത്തുണ്ടായിരുന്ന കാറിലും വാനിലും ലോറി ഇടിച്ചുകയറി.

ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്നവരും വാഹനത്തിലുണ്ടായിരുന്നവരുമാണ് അപകടത്തിന് ഇരയായത്. അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവര്‍ തിരുവള്ളൂര്‍ സ്വദേശികളാണെന്നാണ് വിവരം. മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ ചികിത്സയിലാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!