അമ്മയുടെ വേർപാടിനിടയിലും കർമ നിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ആദ്യത്തെ വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഹൗറയെയും ന്യൂ ജൽപായ്ഗുരിയെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് മുഖ്യമന്ത്രി മമതാ ബാനർജിയുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. ഗവർണർ സി.വി. ആനന്ദ ബോസ്, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ബംഗാളിലെ ചടങ്ങുകളിൽ പങ്കെടുത്തത്.
പ്രധാനമന്ത്രിയുടെ പരിപാടികള്‍ മാറ്റമില്ലാതെ,ബംഗാളിലെ വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്തു

