മാവൂരിൽ മോക്ക് ഡ്രില്ലിന് ശേഷം പതിനഞ്ചുകാരനെ പീഡിപ്പിച്ചതായി പരാതി. ആംബുലന്‍സിലും കാറിലും വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. സംഭവത്തിൽ കുട്ടിയുടെ മൊഴി ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തുംമാവൂര്‍ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന്‍ ആണ് ഉപദ്രവിച്ചതെന്നാണ് പരാതി. മാവൂര്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. കേസിൽ പ്രതിയായ മാവൂർ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണൻ ഒളിവിലാണെന്നാണ് സൂചന.ആൺകുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകിയത്.