ദേവികുളം മുൻ എംഎൽഎ രാജേന്ദ്രന്റെ സിദ്ധാന്തങ്ങളെ കുറിച്ച് തന്നെ കൊണ്ട് പറയിപ്പിക്കരുതെന്ന് എംഎം മണി എംഎൽഎ. രാജേന്ദ്രൻ പറഞ്ഞുനടക്കുന്നതിന് മറുപടി പറയലല്ല പാർട്ടിക്കാരുടെ പണിയെന്നും ഉചിതമായ സമയത്ത് പാർട്ടി തന്നെ മറുപടി നൽകുമെന്നും എംഎം മണി പറഞ്ഞു. അയാളിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമെന്നായിരുന്നു സിപിഎമ്മിനെതിരെ രാജേന്ദ്രൻ ഉയർത്തിയ ആരോപണങ്ങളോട് എംഎം മണിയുടെ പ്രതികരണം.തെരഞ്ഞെടുപ്പ് വീഴ്ചയിൽ മുൻ എംഎൽഎ എസ്. രാജേന്ദ്രനെ പുറത്താക്കാൻ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെയാണ് എം എം മണി പരിഹാസവുമായി രംഗത്തെത്തിയത്