ആലപ്പുഴ രൺജീത് വധക്കേസ് പ്രതികൾ സംസ്ഥാനം വിട്ടെന്ന എ ഡി ജി പിയുടെ പ്രസ്താവന കുറ്റസമ്മതമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് തെളിയിക്കാനാവില്ലെന്ന് കേരള പൊലീസ് സമ്മതിച്ചെന്നും അന്വേഷണം എൻ ഐ എയ്ക്ക് കൈമാറണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം പൊലീസിൽ ആര്‍.എസ്.എസുകാര്‍ ഉണ്ടാകുന്നതിൽ എന്താണ് തെറ്റെന്ന് കോടിയേരി ബാലകൃഷ്‌ണന് മറുപടിഎന്നോണം കെ സുരേന്ദ്രന്‍ ചോദിച്ചു. പൊലീസിലും പട്ടാളത്തിലുമടക്കം രാജ്യത്ത് നിറഞ്ഞു നില്‍ക്കുന്ന ഒരു സംഘടനയാണ് ആര്‍.എസ്.എസ്. ആര്‍.എസ്.എസും പോപുലര്‍ ഫ്രണ്ടും ഒരു പോലെയല്ല. പോപുലര്‍ ഫ്രണ്ട് ഒരു ഭീകരവാദ സംഘടനയാണ്. ആര്‍.എസ്.എസ് ദേശ സ്‌നേഹ സംഘടനയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍ എന്തോ പുതിയ കാര്യം പോലെയാണ് ആര്‍.എസ്എസിനെ കുറിച്ച് പറയുന്നത്. ആർ.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും ഒരുപോലെയല്ലെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. ആർഎസ്എസിനേയും പോപ്പുലർ ഫ്രണ്ടിനേയും തമ്മിൽ ഉപമിക്കരുത്. ഷാൻ വധക്കേസിൽ നിരപരാധികളെയാണ് ക്രൂശിക്കുന്നത്.
കഴിഞ്ഞ ദിവസം പൊലീസിലെ നിര്‍ണായക ചുമതലകള്‍ കയ്യടക്കാന്‍ ആര്‍.എസ്.എസ്- യു.ഡി.എഫ് അനുഭാവികള്‍ ശ്രമിക്കുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.