Kerala News

മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ പരിക്ക്; ജനവാസ മേഖലയിൽ നിന്നും ഇന്നലെ പരിക്കുകളോടെ പിടികൂടിയ പുലി ചത്തു

പത്തനംതിട്ട ആങ്ങമൂഴിയില്‍ ജനവാസ മേഖലയിൽ നിന്നും പരിക്കുകളോടെ പിടികൂടിയ പുലി ചത്തു. പിടികൂടുമ്പോള്‍ പുലിയുടെ ഇടത് കാലിൽ മുള്ളൻപന്നിയുടെ മുള്ള് തറച്ചിരുന്നു. ഇത് കഴിഞ്ഞദിവസം തന്നെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. എന്നാല്‍ ദീർഘകാലമായി ശരീരത്തിലുണ്ടായിരുന്ന മുള്ള് തറച്ചുള്ള മുറിവ് പഴുത്ത് ആരോഗ്യനില മോശമായിരുന്നു.കഴിഞ്ഞദിവസം വനമേഖലയോട് ചേർന്ന പ്രദേശത്ത്, ആങ്ങാമൂഴിയിലെ സുരേഷ് എന്നയാളുടെ വീടിന്റെ പരിസരത്ത് നിന്നാണ് പുലർച്ചെ പുലിയെ കണ്ടെത്തിയത്. ആട്ടിൻകൂടിനോട് ചേർന്ന ഭാഗത്തായിട്ടായിരുന്നു പുലിവനപാലകരെത്തി വലവിരിച്ച് പിടിച്ച ശേഷം പുലിയെ കൂട്ടിലേക്ക് മാറ്റി.റാന്നി ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിയ പുലിയെ വനംവകുപ്പ് ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് മുള്ള് കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം പരിക്ക് ഭേദമാകുന്ന പക്ഷം കാട്ടിലേക്ക് വിടാനായിരുന്നു നീക്കം. എന്നാല്‍ പുലർച്ചയോടെ പുലി ചത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!