Kerala News

ആലപ്പുഴ നഗരസഭയില്‍ അധികാരം പങ്കിടാന്‍ ധാരണ; തീരുമാനം പരസ്യപ്രതിഷേധത്തിനു പിന്നാലെ

ആലപ്പുഴ നഗരസഭയിലെ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി പരസ്യപ്രതിഷേധം നടന്ന സംഭവത്തില്‍ സിപിഐഎം സമവായത്തിന്. അധ്യക്ഷസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കുവയ്ക്കുന്നതിനായി ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ നല്‍കി. ആലപ്പുഴ നഗരസഭാധ്യക്ഷയായി സൗമ്യ രാജിനെ സിപിഐഎം ജില്ലാ കമ്മിറ്റി നിര്‍ദേശിച്ച സാഹചര്യത്തില്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകയും മുന്‍പ് രണ്ടു തവണ കൗണ്‍സിലറുമായിരുന്ന കെ കെ ജയമ്മയ്ക്ക് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.

പാര്‍ട്ടി തീരുമാനത്തിനെതിരെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചത് ഗൗരവത്തോടെയാണ് സിപിഐഎം കണ്ടത്. സംസ്ഥാന നേതൃത്വത്തിനുള്‍പ്പെടെ ഇതുസംബന്ധിച്ച് പരാതികളും ലഭിച്ചു. ഇതേത്തുടര്‍ന്നാണ്, അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചര്‍ച്ചയില്‍ അധികാരം വീതംവയ്ക്കുന്നകാര്യം ചര്‍ച്ച ചെയ്യാന്‍ തീരുമാനമായത്. ആദ്യത്തെ രണ്ടര വര്‍ഷം സൗമ്യ രാജും തുടര്‍ന്ന് കെ കെ ജയമ്മയും അധ്യക്ഷ സ്ഥാനം വഹിക്കണമെന്ന നിര്‍ദേശം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചു.

സിപിഐഎമ്മിന് ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ അധികാരം പങ്കുവയ്ക്കുന്നതിന് സാധാരണഗതിയില്‍ സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കാറില്ല. ഘടകകക്ഷികളുമായി അധ്യക്ഷ സ്ഥാനം പങ്കുവയ്ക്കുന്നതിന് മാത്രമേ നിലവില്‍ ഇളവുള്ളൂ. ഈ സാഹചര്യത്തില്‍ ആലപ്പുഴയിലേത് പ്രത്യേക കേസായി പരിഗണിച്ച് അംഗീകാരം നല്‍കണമെന്നാണ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!