കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ലിജി പുല്ക്കുന്നുമ്മലിനെ തെരഞ്ഞെടുത്തു. ഒന്‍പതിനെതിരെ പതിനൊന്നു വോട്ടുകള്‍ നേടിയാണ് ലിജി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തപ്പോള്‍ ബിജെപിയും ഒരു സ്വതന്ത്രനും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വരണാധികാരി രൂപാ നാരായണന് സത്യവാചകം ചൊല്ലിക്കൊടുത്തു.

മുന്‍ പ്രസിഡന്റും നിലവിലെ മെമ്പറുമായ ലീന വാസുദേവന്‍, മെമ്പര്‍മാരായ വി അനില്‍ കുമാര്‍, കെകെസി നൗഷാദ്, അഡ്വ. പ്രേംനാഥ് എന്നിവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാസ്കാരിക സംഘടനകള്‍ ആശംസയര്‍പ്പിക്കുകയും വിവിധ സംഘടനകള്‍ ഹാരാര്പ്പണമണിയിക്കുകയും ചെയ്തു.
പികെ ബാപ്പുഹാജി, എംകെ ഇമ്പിച്ചിക്കോയ, യൂസുഫ് പടനിലം, സുധീഷ്, രുചി വേലായുധന്, എം സിബഗത്തുള്ള, പി പവിത്രന്, ജാബിര്‍ പടനിലം തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു.
ലിജി പുല്‍ക്കുന്നുമ്മല്‍ മറുപടി പ്രസംഗം നടത്തി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെപിഎം നവാസ് സ്വാഗതവും മെമ്പര്‍ ബൈജു ചോയിമഠത്തില്‍ നന്ദിയും പറഞ്ഞു.

