National

പാർട്ടി പ്രഖ്യാപനം നടത്തിയില്ലെങ്കിലും രജനി ആരാധകർ എൻഡിഎക്കൊപ്പമെന്ന് ബിജെപി

Rajinikanth out of hospital, advised a week's rest- The New Indian Express

രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറിയ രജനീകാന്ത് എൻഡിഎയെ പിന്തുണയ്ക്കുമെന്ന വാദവുമായി ബിജെപി. പാർട്ടി പ്രഖ്യാപനം നടത്തിയില്ലെങ്കിലും രജനി ആരാധകർ എൻഡിഎക്കൊപ്പമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. രജനീകാന്ത് നിർണായക പ്രസ്താവനകൾ നടത്തുമെന്നും ഈ പ്രസ്താവനകൾ എൻഡിഎക്ക് ഗുണം ചെയ്യുമെന്നും പരോക്ഷ പിന്തുണ ബിജെപിക്കാണെന്നും 1996 ആവർത്തിക്കുമെന്നും ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി പറഞ്ഞു. ജയലളിതയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തിയത് പോലെ ദ്രാവിഡ പാർട്ടികളെയും അകറ്റി നിർത്തുന്നതാകും പ്രസ്താവനയെന്ന് ആർഎസ്എസ് സൈദ്ധാന്തികൻ പറഞ്ഞു.രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ബിജെപിക്കായി ചർച്ചകൾ നടത്തുന്നത് ഗുരുമൂർത്തിയാണ്. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുന്നതെന്നാണ് രജനീകാന്തിന്റെ വിശദീകരണം. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രജനീകാന്ത് ഇന്നയാണ് ലെ വ്യക്തമാക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!