കൊല്ലം: ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം കുട്ടിയെ ആശ്രാമം മൈതാനിയില്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
ഓട്ടോറിക്ഷയില്‍ നിന്നിറങ്ങിയ ശേഷം കുട്ടിയെ ഒക്കത്ത് ഇരുത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആശ്രാമം മൈതാനത്ത് എത്തിച്ചത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14 നാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
നാടിനെ നടുക്കിയ തട്ടിക്കൊണ്ട് പോകല്‍ നടന്നിട്ട് നാല് ദിവസമായി. ഇതുവരെയും പ്രതികളെ കുറിച്ച് ഒരു സൂചനയുമില്ല.

