GLOBAL Health & Fitness International

ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങില്‍ നിന്നുള്ള വിഷ വാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

മോസ്‌കോ: ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ടാറ്റര്‍സ്ഥാനിലെ ലിഷെവോയിലാണ് സംഭവം. തണുപ്പുകാലത്തേക്കായി വീട്ടിലെ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന നിലവറയിലാണ് ഉരുളക്കിഴങ്ങും വച്ചിരുന്നത്. എന്നാല്‍ ഇത് അഴുകിയ നിലയിലായിരുന്നു.

പച്ചക്കറികള്‍ എടുത്ത് കൊണ്ടുവരാന്‍ ബേസ്മെന്റിനുള്ളിലേക്ക് ആദ്യം പോയത് കുടുംബനാഥനായ മിഖായേല്‍ ചെലിഷെവ് ആണ്. 42 കാരനായ ഇദ്ദേഹം അറിയപ്പെടുന്ന നിയമ പ്രൊഫസര്‍ ആണ്. ബേസ്‌മെന്റിനുള്ളില്‍ കയറിയ മിഖായേല്‍ പഴകിയ ഉരുളക്കിഴങ്ങില്‍ നിന്നും പുറത്തുവന്ന വിഷവാതകം ശ്വസിക്കുകയും ബോധരഹിതനായി നിലത്തു വീഴുകയും ചെയ്തു. അധികം വൈകാതെ തന്നെ ഇദ്ദേഹം മരണപ്പെട്ടു എന്നാണ് പോലീസ് പറയുന്നത്. ഏറെ നേരമായിട്ടും ഭര്‍ത്താവ് പച്ചക്കറികളുമായി എത്താത്തതിനെ തുടര്‍ന്നാണ് മിഖായേലിന്റെ ഭാര്യ അനസ്താസിയ (38) രണ്ടാമതായി ബേസ്‌മെന്റിനുള്ളിലേക്ക് പോയി. മിഖായേലിനെ കാത്തിരുന്ന അതേ അപകടം അവിടെ അവളെയും കാത്തിരിപ്പുണ്ടായിരുന്നു.

ബേസ്‌മെന്റിനുള്ളില്‍ പ്രവേശിച്ചതും അനസ്താസിയയും ബോധരഹിതയാവുകയും മരണപ്പെടുകയും ചെയ്തു. അച്ഛനും അമ്മയും പോയി ഏറെ സമയം കഴിഞ്ഞിട്ടും ഇരുവരെയും കാണാതെ വന്നതിനെത്തുടര്‍ന്നാണ് ഇവരുടെ മൂത്തമകന്‍ ജോര്‍ജ് എന്ന 18 കാരന്‍ ഇരുവരെയും അന്വേഷിച്ച് ബേസ്‌മെന്റിനുള്ളിലേക്ക് കയറിയത്. പക്ഷേ ഏറെനേരം കാത്തിരുന്നിട്ടും അവനും തിരിച്ച് വന്നില്ല. ഇതോടെ അപകടകരമായ എന്തോ ഒന്ന് ബേസ്‌മെന്റിനുള്ളില്‍ സംഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അനസ്താസിയയുടെ അമ്മ ഇറൈഡ സഹായത്തിനായി അയല്‍വാസികളെ വിവരമറിയിച്ചു.

പക്ഷേ അവര്‍ വരുന്നതുവരെ കാത്തിരിക്കാന്‍ ഇറൈഡയ്ക്ക് കഴിഞ്ഞില്ല. കുടുംബത്തില്‍ അവശേഷിച്ച ഏക അംഗവും തന്റെ കൊച്ചു മകളുമായ എട്ടു വയസ്സുകാരി മരിയ ചെലിഷേവയോട് സുരക്ഷിതയായിരിക്കാന്‍ പറഞ്ഞ ശേഷം ഇറൈഡ ബേസ്‌മെന്റിന് ഉള്ളിലേക്ക് കയറി. അതോടെ വിഷവാതകം ശ്വസിച്ച അവരും മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് സ്ഥലത്തെത്തിയ അയല്‍വാസികള്‍ ഉടനെ പോലീസിന്‍ വിവരം അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിലാണ് ബേസ്‌മെന്റിനുള്ളില്‍ നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈദ്യ പരിശോധനയില്‍, കുടുംബത്തിലെ നാല് പേരും മരിച്ചത് അഴുകിയ ഉരുളക്കിഴങ്ങില്‍ നിന്നുണ്ടായ വിഷവാതകം ശ്വസിച്ചതിനാലാണെന്ന് സ്ഥിരീകരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!