മൈക്ക് ഉപയോഗം മൂലമുള്ള ശബ്ദമലിനീകരണം കര്‍ശനമായി തടയാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി ഹൈക്കോടതി. ശബ്ദ നിയന്ത്രണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇക്കാര്യത്തിലുള്ള ഉത്തരവുകളും നടപ്പാക്കാന്‍ പൊലിസ് മേധാവിക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കളക്ടര്‍മാര്‍ക്കും ദേവസ്വം ബോര്‍ഡുകള്‍ക്കും വഖഫ് ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി.
മൈക്ക് ഉപയോഗം മൂലമുള്ള ശബ്ദമലിനീകരണം തടയണമെന്നാവശ്യപ്പെട്ട് വലിയമല ഐഎസ്ആര്‍ഒയിലെ എഞ്ചിനീയര്‍ അനുപ് ചന്ദ്രന്‍ കോടതിക്കയച്ച കത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
ക്ഷേത്രങ്ങളിലെ മൈക്കുപയോഗം സംബന്ധിച്ചാണ് പരാതിയെങ്കിലും മാര്‍ഗനിര്‍ദേശങ്ങള്‍ മൈക്കുപയോഗിക്കുന്ന എല്ലാവര്‍ക്കും ബാധകമാണന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം.
മൈക്കുപയോഗത്തിന് അനുമതി നല്‍കുമ്പോള്‍ നിയമ ലംഘനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പൊലിസ് മേല്‍നോട്ടം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.