കുന്ദമംഗലം; വാഹനത്തിലെ അലങ്കാര ചിത്രപ്പണികള്‍ക്കും മോഡിഫിക്കേഷനും പിടിച്ചെടുത്ത് ആര്‍ടിഒ. കുന്ദമംഗലം മര്‍ക്കസിനടുത്താണ് ഇന്നലെ വൈകീട്ടോടെ കോഴിക്കോട് ആര്‍ടിഒയുടെ നേതൃത്വത്തില്‍ മോട്ടോര്‍വാഹന വകുപ്പ് നിരവധി വാഹനങ്ങള്‍ പിടികൂടിയത്.

അനാവശ്യമായി സ്റ്റിക്കര്‍ പതിക്കുകയും കൂളിങ് ഒട്ടിക്കുകയും മറ്റ് അലങ്കാരങ്ങള്‍ വെക്കുകയും ചെയ്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് ഡ്രൈവര്‍മാരെക്കൊണ്ട് തന്നെ അത് പറച്ചെടുപ്പിക്കുകയും ചെയ്തു. ഏകദേശം മുപ്പതോളം വാഹനങ്ങളാണ് ഇന്നലെ വൈകുന്നേരം മാത്രമായി ഇത്തരത്തില്‍ പിടിച്ചത്.

