News

യൂത്ത് ലീഗ് സമ്മേളനത്തിന് ഉജ്ജ്വല സമാപനം

യൂത്ത് ലീഗ് കുന്ദമംഗലം മണ്ഡലം സമ്മേളനത്തിന് ഉജ്ജ്വല സമാപനം. തളിപറമ്പ് സ്വരലയ ബേന്റ്ദഫ് സംഘം അവതരിപ്പിച്ച പരിപാടി പ്രകടനത്തിന് മാറ്റ്കൂട്ടി. അതിന് തൊട്ട് പിറകിലായി നിരന്ന വൈറ്റ്ഗാര്‍ഡ് പരേഡും ശ്രദ്ധേയമായി. നിയോജക മണ്ഡലം നേതാക്കളായ എം.ബാബുമോന്റെയും ഒ.എം നൗഷാദിന്റെയും ജാഫര്‍ സാദിഖിന്റെയും നേതൃത്വത്തില്‍ നടന്ന ശക്തിപ്രകടനം അച്ചടക്കം കൊണ്ടും പ്രവര്‍ത്തക സാന്നിദ്ധ്യം കൊണ്ടും പുതിയ ചരിത്രം സൃഷ്ടിച്ചു

സമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ.കുഞ്ഞാലിക്കുട്ടി.എം.പി. ഉദ്ഘാടനം ചെയ്തു. ഒരു സര്‍ക്കാര്‍ സ്‌കുളിന്റെ തറയിലെ ഓട്ടയടക്കാന്‍ പോലും കഴിവില്ലാത്തവരാണ് കേരളം ഭരിക്കുന്നതെന്ന് പി കെ.കുഞ്ഞാലിക്കുട്ടി.എം.പി. ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

എം.ബാബുമോന്‍ അദ്ധ്യക്ഷത വഹിച്ചു.ഒ.എം നൗഷാദ് സ്വാഗതം പറഞ്ഞു.സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ജില്ല മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എംഎ റസാഖ് മാസ്റ്റര്‍, മുസ്ലം ലീഗ് ജില്ല സെക്രട്ടറി കെ. കാദര്‍ മാസ്റ്റര്‍, യു.സി.രാമന്‍,സാജിദ് നടുവണ്ണൂര്‍, ഫൈസല്‍ ബാബു, കെ.കെ.നവാസ്, കെ.മൂസ മൗലവി, ഖാലിദ് കിളിമുണ്ട, എ.ടി.ബഷീര്‍, എന്‍.പി ഹംസ മാസ്റ്റര്‍, ഒ.ഉസ്സയിന്‍, അരിയില്‍ അലവി, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ ഒ.എം നൗഷാദ്, കെ.ജാഫര്‍ സാദിഖ്, ഹഖീം മാസ്റ്റര്‍ കളന്‍ തോട്, ഐ.സെല്‍മാന്‍, നൗഷാദ് പുത്തൂര്‍മടം, റഷീദ് മുര്‍ക്കനാട് ,ഷംസുദ്ധീന്‍പുളങ്കര, കുഞ്ഞിമരക്കാര്‍ മലയമ്മ, കെ.ലത്തീഫ് മാസ്റ്റര്‍, സലീംകുറ്റിക്കാട്ടൂര്‍, ഒ.സലീം, ഉനൈസ് പെരുവയല്‍, കെ.എം ഷാഫി, സമദ് പെരുമണ്ണ, സാക്കീര്‍ പാറയില്‍, ഷെമീര്‍ പാഴൂര്‍, അന്‍സാര്‍ പെരുവയല്‍, സിദ്ധീഖ് തെക്കയില്‍, കെ.കെ.ഷമീല്‍ തുടങ്ങിയവര്‍ സംസാരിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!