Entertainment News

ആളുകൾ വളരാൻ അനുവദിക്കില്ല;ഇത് പീഡനവീരനല്ലേ എന്ന് ചോദിക്കുന്നു,ജാമ്യത്തിൽ ഇറങ്ങിയ മീശക്കാരന്‍ വിനീത് പറയുന്നു

ട്രോളുകൾ കൊണ്ട് അപമാനിച്ചുവെന്ന് ബലാത്സംഗ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ടിക്ടോക് താരം വിനീത്. ഫേസ്ബുക്കിലൂടെയാണ് മീശ വിറ്റ് കാശാക്കിയവരോട് എന്ന തലക്കെട്ടിയിൽ വിനീത് വിഡിയോ പങ്കുവെച്ചത്.ജാമ്യത്തിൽ ഇറങ്ങിയ ശേഷം സാമൂഹിക മാധ്യമങ്ങളിൽ സ്റ്റോറിയാക്കിയ വീഡിയോ ഒരുവർഷം മുൻപേ ഉള്ളതാണെന്നും ട്രോളുകൾ കൊണ്ട് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണെന്നും വിനീത് പറഞ്ഞു.

വീഡിയോയിൽ പറഞ്ഞത്

‘അകത്തോട്ട് തള്ളിവിട്ട ചേട്ടൻ ഇവിടെ പുറത്തുണ്ടോ’ എന്ന കുറിപ്പോടെ പങ്കുവെച്ച സ്റ്റോറി എടുത്താണ് ട്രോളുകൾ വരുന്നത്. സത്യം ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരാൻ കോടതിയ്ക്ക് മുന്നിൽ നിൽക്കുന്നയാളാണ് താൻ, ഏതാനും ദിവസങ്ങൾക്കം കേസിൽ തീരുമാനമാകും. നടനാകണമെന്ന ആഗ്രഹത്തിൽ ആണ് ടിക് ടോക്ക് ചെയ്തതെന്നും ആളുകൾ വളരാൻ അനുവദിക്കില്ലെന്നും വിനീത് വിഡിയോയിൽ പറയുന്നു.

വീഡിയോയിലെ വാക്കുകൾ ഇത് പീഡന വീരനല്ലേ എന്ന രീതിയിൽ എവിടെ പോയാലും ആളുകൾ ചോദിക്കുന്നു. മീശക്കാരൻ എന്നൊക്കെ പറഞ്ഞ് ട്രോൾ വന്നു, യൂട്യൂബിൽ വൈറലായി. കുറേപേർ എന്നെ വെച്ച് പണമുണ്ടാക്കി. 65 ദിവസത്തെ ഇടവേള കഴിഞ്ഞ് ഈ കഴിഞ്ഞ പതിമൂന്നാം തിയതി പുറത്തിറങ്ങി. മീശ ഞാൻ തന്നെ അങ്ങെടുത്തു. 18-ാം തിയതി ആണ് മീശ എടുത്തത്. ഇന്നലെ ഞാൻ ഇൻസ്റ്റാഗ്രാമിൽ പഴയൊരു വീഡിയോ എടുത്ത് ഒരു സ്റ്റോറി ഇട്ടിരുന്നു. ബെൻസിൽ നിന്ന് ഇറങ്ങുന്നതായിരുന്നു വീഡിയോ. അതുവെച്ച് ഭയങ്കരമായി ട്രോളുകളും മുഖ്യധാരാ മാധ്യമങ്ങളിൽ വാർത്തയും. പൊലീസുകാരൻ എന്ന ഒരു പട്ടം കിട്ടിയിട്ടുണ്ട്, അതുവെച്ചും ട്രോളുകൾ വരുന്നു. വിനീത് ഒഫീഷ്യൽ തന്നെയാണ് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്.
ഞാനും ട്രോൾ ചെയ്തിട്ടുണ്ട്. ഞാനും ഒരു യൂട്യൂബറും, ഇൻസ്റ്റാഗ്രാമറും ആണ്, റീൽസ് ഒക്കെ ചെയ്യുന്നതാണ്, ടിക്ടോക് ചെയ്തിരുന്നു. അപ്പോൾ, ഞാനും ട്രോൾ വിഡിയോകൾ ഒരുപാട് ചെയ്തിട്ടുണ്ട്. മീശ ഇപ്പോൾ എടുക്കാൻ കാരണം, സത്യത്തിന് പുറമെ അസത്യം വിളിച്ച് കാണിക്കുന്ന ജയിലിൽ നിന്ന് ഞാൻ പുറത്തിറങ്ങി. കവലയിലേയ്ക്കൊക്കെ ഇറങ്ങുമ്പോൾ എന്നെ മനസിലാവുന്നില്ല ആർക്കും. ഇത് ഇവനാണോ, ഇത് പീഡനവീരനല്ലേ എന്നുള്ള രീതിയിൽ പലരും വന്ന് ചോദിക്കുന്നു. അപ്പോൾ സത്യം പറയണമല്ലോ.ഞാൻ സ്റ്റോറിയിട്ട ബെൻസിൽ നിന്ന് ഇറങ്ങുന്ന വിഡിയോ ഒരു വർഷം മുമ്പേയുള്ളതാണ്. അത് ആ റീൽസിൽ കയറി നോക്കിയാൽ മനസിലാകും. ആ വീഡിയോയെ മീശക്കാരൻ വീണ്ടും പെൺകുട്ടികളെ വലയിലാക്കാൻ പുറത്തിറങ്ങി എന്ന് പറഞ്ഞാണ് പ്രചരിക്കുന്നത്. മാനസികമായി ഒരുപാട് തളർത്തുന്ന കാര്യമാണ്. തെറ്റുകാരനാണോ അല്ലയോ എന്ന് തെളിയിക്കുന്ന ബെയിൽ കണ്ടീഷനിൽ നിൽക്കുന്ന വ്യക്തിയാണ് ഞാൻ. എന്നേക്കുറിച്ച് ഒരുപാട് ട്രോളുകൾ വരുന്നു, ഞാനും ചിലപ്പോൾ പ്രതികരിക്കും. എന്റെ ഭാഗത്തുനിന്ന് വന്ന തെറ്റ്, ഒന്നും ഇങ്ങോട്ട് പ്രതീക്ഷിക്കാതെ പലർക്കും ഒരുപാട് കാര്യങ്ങൾ ചെയ്ത് കൊടുത്തതാണ്. ‘അകത്തോട്ട് തള്ളിവിട്ട ചേട്ടൻ ഇവിടെ പുറത്തുണ്ടോ’ എന്ന കുറിപ്പോടെയാണ് ഞാൻ ഇന്നലെ സ്റ്റോറി ഷെയർ ചെയ്തത്. അതെടുത്താണ് എനിക്ക് ട്രോളുകൾ വരുന്നത്. അയാൾ എങ്ങനെയുള്ള ആളാണെന്ന് മനസിലാക്കിയ കുറച്ച് പേരെങ്കിലും ഉണ്ട്. അതെനിക്ക് ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരണം. അതിന് കോടതിക്ക് മുന്നിൽ ഞാൻ നിൽക്കുകയാണ്. ഏതാനും ദിവസങ്ങൾക്കം കേസിൽ തീരുമാനമാകും. ഞാൻ തെറ്റുകാരനാണെങ്കിൽ കോടതി വിധിക്കും.
എല്ലാവരും പറയുന്നത് പണം വാങ്ങി, സാമ്പത്തിക ഇടപാട്, നഗ്ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തി എന്നൊക്കെയാണ്. ജയിലിൽ കിടക്കുമ്പോൾ എന്റെ വക്കീൽ മുഖേനയാണ് ഞാൻ ഇതൊക്കെ അറിയുന്നത്. പൊലീസ് സ്റ്റേഷനിൽ ഈ രീതിയിൽ കേസ് വന്നിട്ടില്ല. പൊലീസ് സ്റ്റേഷനിൽ നിന്ന് പത്രത്തിൽ കൊടുക്കുന്ന റിപ്പോർട്ടിൽ ആണ് ഇതൊക്കെ വരുന്നത്. എന്നെ ജയിലിൽ കയറ്റാൻ പരിശ്രമിച്ച വ്യക്തികൾക്ക് ഇത് ഉപയോഗപ്പെട്ടു. ഈയിടെയാണ് ഒരു വീട്ടമ്മ കേസ് കൊടുത്തു എന്ന തരത്തിൽ വാർത്ത വരുന്നത്. ഇതുവരെ ഇത്തരം കേസുകൾ എന്റെ പേരിൽ പുറത്ത് വന്നിട്ടില്ല. സാമൂഹിക മാധ്യമങ്ങളിൽ നല്ലരീതിയിൽ വളർന്ന് വരുന്ന ഒരു സാധാരണക്കാരനായിരുന്നു ഞാൻ. എങ്ങനെയെങ്കിലും എന്നെ താഴ്ത്തിക്കാണിക്കണം, അതുവഴി വളർന്ന് വരണം എന്ന് കരുതിയവരാണ് എനിക്കെതിരെ പറഞ്ഞത്. എൻ്റെ പേരിൽ കണ്‍ടോണ്‍മെന്റ് സ്റ്റേഷനിൽ വണ്ടിയുമായി കറങ്ങുമ്പോൾ പെറ്റി വരുന്നതുമായി ബന്ധപ്പെട്ട കെസ് ഉണ്ടായിട്ടുണ്ട്. അത് കിളിമാരൂർ സ്റ്റേഷൻ പരിധിയിൽ ആണ്. അല്ലാതെ ഇതുവരെ എൻ്റെ പേരിൽ മറ്റ് കേസുകൾ ഒന്നുമില്ല. കുടുംബിനികളെയാണ് വിനീത് വലയിൽ പെടുത്തുന്നത് എന്നാണ് എല്ലാരും പറയുന്നത്. എനിക്കും ഒരു കുടുംബമുണ്ട്. ട്രോളുകൾ കൊണ്ട് എനിക്കിപ്പോൾ എവിടേയും ഇറങ്ങാൻ പറ്റുന്നില്ല. പുറത്തിറങ്ങുമ്പോൾ എൻ്റെ സത്യാവസ്ഥ എവിടേയും ബോധ്യപ്പെടുത്താനും സാധിക്കുന്നില്ല. കാരണം കേസ് കോടതിയിൽ ആണ്. കുറച്ച് ദിവസത്തിന് ഉള്ളിൽ സത്യാവസ്ഥ പുറത്ത് വരും. സൗഹൃദത്തനിടയിൽ ഉണ്ടായ ഒരു പ്രശ്നത്തെ ഇതുവരെ വളർത്തി, വിനീത് വിജയൻ വിവാഹിതനായി എന്ന വാർത്ത നിങ്ങളിലേക്ക് എത്തും. അല്ലാതെ പീഡിപ്പിച്ചിട്ടില്ല. കേസ് ഞാൻ ഒത്തുതീർപ്പാക്കില്ല. ഈ മീശക്കാരൻ നിങ്ങളുടെ മുന്നിൽ എങ്ങനെയായിരുന്നോ അങ്ങനെ തന്നെ നിൽക്കണം എന്ന ആഗ്രഹം ഉണ്ട്. കേസ് ഒത്തുതീർപ്പാക്കുകയോ എങ്ങനെയോ, എന്റെ ഭാഗത്ത് തെറ്റില്ല എന്ന് നിങ്ങളെ ഞാൻ മനസിലാക്കും.മീശ എനിക്ക് ഹരമാണ്. ഉടനെ നടനാകും എന്ന പ്രതീക്ഷയിലാണ് ഞാൻ ടിക് ടോക് ചെയ്ത് തുടങ്ങിയത്. ഞാൻ ജാമ്യത്തിൽ ഇറങ്ങി വീട്ടിൽ ചെന്നപ്പോൾ അമ്മ പറയുന്നത്, ഇനികെങ്കിലും ഒരു പ്രശ്നത്തിനും പോകരുത് എന്നാണ്. എന്റെ അമ്മയെ വരെ ചീത്ത വിളിക്കുന്ന കമന്റുകൾ ഉണ്ട്. അവരോടൊക്കെ എനിക്ക് പറയാനുള്ളത് ഞാൻ തെറ്റുകാരനല്ല എന്ന് അറിയുമ്പോൾ, നിങ്ങളുടെ അമ്മയെ ഓർത്ത് നിങ്ങൾ വിഷമിക്കും. ആളുകൾ വളരാൻ അനുവദിക്കില്ല, ഫിൽറ്റർ ഇട്ട് വീഡിയോ ചെയ്യുമ്പോൾ കുറ്റം പറയുന്നത് അവരേക്കൊണ്ട് പറ്റാത്തത് കൊണ്ടാണെന്ന് മനസിലാക്കുക.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഫോര്‍ട്ട് എസി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വിനീതിനെ പിടികൂടുന്നത്. കാര്‍ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഹോട്ടല്‍ മുറിയിൽ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!