
കോവിഡ് 19 കാലഘട്ടത്തില്‍ നിയമങ്ങളും പ്രോട്ടോക്കോളും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ആഗോള കുത്തക ഓണ്‍ലൈന്‍ സ്ഥാപനത്തിനെതിരെയുള്ള പ്രതിഷേധം ഫലം കണ്ടു. 7 മണിക്ക് കടയടക്കണമെന്ന് ഓണ്‍ലൈന്‍ സ്ഥാപനത്തോട് ഉദ്യോഗസ്ഥര്‍.
കോവിഡ് കാലഘട്ടത്തില്‍ സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ട് നാട്ടിലെ ചെറുകിട കച്ചവടക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇതൊന്നും കണക്കിലെടുക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഓണ്‍ലൈന്‍ സ്ഥാപനത്തിനെതിരെ ജനശബ്ദം വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് നിരവധി ചെറുകിട കച്ചവടക്കാരും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്തീര്‍പാടം, മുറിയനാല്‍ യൂണിറ്റുകളും പ്രതിഷേധവുമായി വന്നിരുന്നു. അതേത്തുടര്‍ന്നാണ് സ്ഥാപനത്തിനെതിരെ നടപടിയുണ്ടായത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ സമരം യൂത്ത് വിങ് മണ്ഡലം ജനറല്‍ സെക്രട്ടറി ജിനിലേഷ് ഉദ്ഘാടനം ചെയ്തു. പരിസര പഞ്ചായത്തുകളില്‍ എല്ലാം രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ എല്ലാ വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുമ്പോള്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ മാത്രം വൈകിട്ട് 7 മണിക്ക് കടകള്‍ അടക്കണം. . ഈ നിയമലംഘനത്തിനെതിരെ അധികാരികള്‍ നടപടി എടുക്കാത്ത പക്ഷം എല്ലാ വ്യാപാരികള്‍ക്കും തുല്യനീതി ഉറപ്പാക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ജിനിലേഷ് പറഞ്ഞു.
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.പി.എം നവാസ് സെക്ടറല്‍ മജിസ്‌ട്രേറ്റ് ഉണ്ണി എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ വൃന്ദമാണ് സ്ഥാപനത്തിലെത്തി നടപടിയെടുത്തത്. മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ഉദ്യാഗസ്ഥര്‍ക്ക് സ്ഥാപന അധികൃതര്‍ ഉറപ്പ് നല്‍കി. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തിയിരുന്നു.പ്രതിഷേധ സമര ത്തിൽയൂണിറ്റ് പ്രസിഡണ്ട് തൻവീർ , ലിജിത്, ഷമീർ, ജംഷാദ് എന്നിവർ സംസാരിച്ചു