International News

ഇന്ത്യയ്ക്ക് അവരുടെ മണ്ണില്‍ നല്‍കിയ അടിയാണ് പുല്‍വാമ ഭീകരാക്രമണമെന്നും പിന്നില്‍ തങ്ങളെന്നും പാക് മന്ത്രി; വിവാദമായതോടെ തിരുത്തല്‍

Unable to understand RSS campaign against me': Fawad Chaudhry

ഇന്ത്യയ്ക്ക് അവരുടെ മണ്ണില്‍ നല്‍കിയ അടിയാണ് പുല്‍വാമ ഭീകരാക്രമണമെന്നും പിന്നില്‍ തങ്ങളെന്നും പാക് ശാസ്ത്രസാങ്കേതിക മന്ത്രി ഫവാദ് ചൗധരി. വിവാദമായതോടെ പ്രസ്താവന തിരുത്തി പാക് മന്ത്രി. ദേശീയ അസംബ്ലിയിലായിരുന്നു ചൗധരിയുടെ വിവാദ പ്രസ്താവന. ഇന്ത്യയ്ക്ക് അവരുടെ മണ്ണില്‍ നല്‍കിയ അടിയാണ് പുല്‍വാമ ഭീകരാക്രമണം എന്നായിരുന്നു ചൗധരി വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നേതൃത്വത്തിന് കീഴില്‍ പാക് ജനത നേടിയ വിജയമായിരുന്നു അതെന്നും പാക് മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവനയ്ക്ക് പിന്നാലെ രാജ്യത്തിന് അകത്തും പുറത്തും വിമര്‍ശനം ശക്തമായതോടെ തന്റെ പ്രസ്താവന തിരുത്തി ചൗധരി രംഗത്തെത്തി.

പാക്കിസ്താന്‍ ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും, തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും പിന്നീട് പാക് മന്ത്രി പറഞ്ഞു. ബാലാക്കോട്ട് സംഭവത്തിന് പിന്നാലെ പാക്കിസ്താന്‍ നടത്തിയ പ്രവര്‍ത്തനത്തെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നും ഫവാദ് ചൗധരി വാദിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!