News

കോവിഡ് പ്രതിരോധം കുന്ദമംഗലത്ത് ശക്തമാക്കാൻ ഗ്രാമപഞ്ചായത്ത്

കുന്ദമംഗലം : രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. ഇക്കാര്യം മുൻ നിർത്തി ഇന്ന് പഞ്ചായത്ത് കീഴിൽ നടത്തിയ ആർ ആർ ടി യോഗത്തിൽ അധികൃതർ നിരവധി തീരുമാനങ്ങൾ എടുത്തു.

ഒക്ടോബർ 1 മുതൽ ഒക്ടോബർ 10 വരെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും രാവിലെ 10 മുതൽ വൈകീട്ട് 6 മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പാടുള്ളൂ. പാൽ,മെഡിക്കൽ തുടങ്ങിയവയ്ക്ക് ഈ നിബന്ധനകൾ ബാധകമല്ല

നിലവിലെ സാഹചര്യത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡണ്ട് അതാത് വാർഡ് മെമ്പർമാർ മുഖേന പഞ്ചായത്തിലെ മുഴുവൻ ആളുകളിലേക്കും വീഡിയോ സന്ദേശം അയച്ചു നൽകും. സർക്കാർ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഇന്ന് ചേർന്ന യോഗം തീരുമാനിച്ചു.

കട ഉടമകൾ സ്ഥാപനത്തിലെ തൊഴിലകൾക്ക് ഡബിൾ ലയർ മാസ്കും, സാനിറ്റയ്‌സറും നിർബന്ധമായി നൽകേണ്ടതാണ്, സാമൂഹിക അകലം ഉൾപ്പടെയുള്ള ഇത്തരം സർക്കാർ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ. ദുരന്തനിവാരണ നിയമ പ്രകാരം കേസെടുക്കും.

നിലവിൽ സംസ്ഥാനത്താകമാനം രോഗ ബാധിതരുടെ എണ്ണത്തിലുള്ള വർദ്ധനവ് ആശങ്ക ചെലുത്തുന്നതാണ്. കുന്ദമംഗലം പഞ്ചായത്തിനകത്തും രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യമാണ്. കോവിഡ് രോഗ ബാധയുടെ തുടക്കത്തിൽ ഉണ്ടായിരുന്ന ജാഗ്രത ജനങ്ങളിൽ മറന്നു തുടങ്ങിയിരിക്കുന്നു , സാമൂഹിക അകലവും, കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ജനങ്ങൾ കൂട്ടത്തോടെ നിരത്തിലിറങ്ങി തുടങ്ങി ഇതേ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം പഞ്ചായത്ത് നടപടി കടുപ്പിക്കാൻ തീരുമാനിക്കുന്നത്

നിലവിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ 208 രോഗികളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇതിൽ നിലവിൽ 100 ആക്റ്റീവ് കേസുകളാണുള്ളത്. കൂടുതൽ ജാഗ്രത പുലർത്തിയാൽ വ്യാപനത്തിൽ നിന്നും രക്ഷനേടാമെന്നും യോഗത്തിനു ശേഷം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ പി എം നവാസ് പറഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!