ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് അടിയന്തരമായി കേള്‍ക്കണമെന്ന് സി.ബി.ഐ. ആവിശ്യം അംഗീകരിച്ച് സുപ്രീം കോടതി. ഇന്ന് പരിഗണിക്കാനിരുന്ന ലാവ്‌ലിന്‍ കേസ് അടുത്ത വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് യു.യു. ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചുതന്നെയാകും വ്യാഴാഴ്ച കേസ് പരിഗണിക്കുക.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ ജസ്റ്റിസ് ലളിതിന്റെ മൂന്നംഗ ബെഞ്ച് ഉണ്ടായിരുന്നുള്ളൂ. ഇന്ന് കോടതി പരിഗണിക്കുന്നതിന് ലിസ്റ്റ് ചെയ്തിരുന്ന കേസുകളില്‍ 23-ാമത്തേതായിരുന്നു ലാവ്‌ലിന്‍ കേസ്. എന്നാല്‍ പതിനാലാമത്തെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ ഒന്നേകാല്‍ മണിയായി. പിന്നീട് ബെഞ്ചിലെ മറ്റുകേസുകള്‍ കേള്‍ക്കാന്‍ ലളിത് തയ്യാറായില്ല.