National News

ഇന്ത്യയുടെ കൺവീനറായി രാഹുൽ ഗാന്ധി വേണ്ട; ആം ആദ്മി പാർട്ടിക്ക് എതിർപ്പ്

ഇന്ത്യ കൂടായ്മയുടെ കൺവീനർ സ്ഥാനത്ത് രാഹുൽ ഗാന്ധി വേണ്ടെന്ന് ആം ആദ്മി പാർട്ടി. ആംആദ്മി പാർട്ടിയുടെ പിന്തുണ നിതീഷ് കുമാറിനാണ്. ഒന്നിലധികം കണവീനർമാരെ നിയോഗിയ്ക്കുന്നതിനോടും ആം ആദ്മി വിയോജിപ്പറിയിച്ചു.ഒന്നിലധികം കണവീനർമാരെ നിയമിയ്ക്കുന്നത് സഖ്യത്തിന് കെട്ടുറപ്പില്ലെന്ന സന്ദേശം ഉണ്ടാക്കുമെന്ന് ആം ആദ്മി പറയുന്നു.

പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകണം എന്നുള്ള നിർണായ ചർച്ചകളാണ് INDIA സഖ്യത്തിൽ നടക്കുന്നത്. കൺവീനറിനെയും അധ്യക്ഷനെയും തിരഞ്ഞെടുക്കുന്നതിനായുളള ചർച്ചകൾക്ക് വഴിവയ്ക്കും. അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയുടെയും സോണിയ ഗാന്ധിയുടെയും പേരുകളാണ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. കൺവീനറായി നിതീഷ് കുമാറിനെ തെരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഏകോപന സമിതിയിലേക്കും മറ്റ് പാനലിലേക്കും അംഗങ്ങളെ തെരഞ്ഞെടുക്കാനും സാധ്യതയുണ്ട്. സോഷ്യൽ മീഡിയ വഴിയും അല്ലാതെയുമായുള്ള പ്രചരണത്തിനായി പ്രചാരണ സമിതിയെയും തെരഞ്ഞെടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!