Kerala News

‘ന്നാ താന്‍ കേസ് കൊട്! ലാല്‍ സലാം’; റിയാസും ചാക്കോച്ചനും കണ്ടുമുട്ടിയപ്പോള്‍, രസിപ്പിക്കുന്ന കമന്റുകളുമായി സോഷ്യല്‍ മീഡിയ

‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്കിടെ, ചിത്രത്തിലെ നായകന്‍ കുഞ്ചാക്കോ ബോബനുമൊത്തുള്ള ചിത്രം പങ്കുവെച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇരുവരും തമാശ പറഞ്ഞ് ആസ്വദിച്ച് ചിരിക്കുന്ന ചിത്രമാണ് റിയാസ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് മുഖവുരയായി ഒന്നും ചേര്‍ത്തിട്ടില്ല. എന്നാല്‍ വളരെ രസകരമായ കമന്റുകളാണ് ചിത്രത്തിനു താഴെ വന്നു കൊണ്ടിരിക്കുന്നത്.

”റോഡില്‍ കുഴിയുണ്ടെന്ന് രാജീവന്‍: ന്നാ താന്‍ കേസ് കൊടെന്ന് മന്ത്രി”, ”മന്ത്രി സാര്‍ കാര്യമായിട്ട് എന്തോ കോമഡി പറഞ്ഞല്ലോ”, ”കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറപ്പിക്കുക എന്ന് കേട്ടിട്ടില്ലേ. സഖാവെ പൊളിച്ച്”, ”ബോബനെ കണ്ടപ്പോള്‍ ലെ റിയാസ്: തിരിച്ചു പോകുമ്പോള്‍ സൂക്ഷിക്കണം കുഴിയുണ്ട്”, ”വിമര്‍ശനങ്ങളെ പോസറ്റീവായി കാണുകയും സിനിമയെ ഒരു കലാരൂപമായി കാണാനുള്ള കഴിവ് വേണം.. വിമര്‍ശനങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്തലുകള്‍ വരുത്തി മുന്നോട്ട്”, ”ഒരു സിനിമ പരസ്യം വരുത്തിവെച്ച നാണക്കേട് മാറാന്‍ എന്തെല്ലാം കാണിക്കുന്നു”, ”ഇതുകൊണ്ടൊന്നും റോഡിലെ കുഴി ഇല്ലാതാകുന്നില്ല. കുഴി കൊണ്ട് വലഞ്ഞവനും കുഴി കൊണ്ട് രക്ഷപെട്ടോനും.”-ഇത്തരത്തില്‍ പോകുന്ന കമന്റുകള്‍.

സച്ചിന്‍ ദേവ്, ലിന്റോ ജോസഫ് അടക്കമുള്ള എംഎല്‍എമാരും ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവരും ലൈക്കും കമന്റുകളുമായി രംഗത്തെത്തി. ‘ന്നാ താന്‍ കേസ് കൊട്. ലാല്‍ സലാം’ എന്നാണ് ലിന്റോ ജോസഫ് കമന്റ് ചെയ്തത്.

‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിലെ വാചകം ചിലരെ ചൊടിപ്പിക്കുകയും വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ആയിരുന്നു. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’, എന്നായിരുന്നു പോസ്റ്ററിലെ വാചകം. പിന്നാലെ സിനിമയ്ക്ക് എതിരെ ഇടത് അനുഭാവികള്‍ രംഗത്തെത്തി. എന്നാല്‍ ഏതെങ്കിലും സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരല്ല സിനിമ എന്ന് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനെ ക്രിയാത്മക വിമര്‍ശനമായി കാണുന്നുവെന്ന് മന്ത്രി റിയാസും അന്നു തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സൈബര്‍ ഇടങ്ങളില്‍ ചിത്രം ബഹിഷ്‌കരണ ആഹ്വാനം വരെ ഉണ്ടായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!