International News

ഭൂമിയിലെ ഏറ്റവും ഏകാകിയായ മനുഷ്യന്‍ വിടവാങ്ങി; 26 വര്‍ഷത്തോളം താമസിച്ചത് കുഴിയില്‍

ലോകത്തിലെ ഏറ്റവും ഏകാകിയായ മനുഷ്യന്‍ വിടവാങ്ങി. 26 വര്‍ഷത്തോളം ഏകാന്തതയില്‍ കഴിയുകയും ‘ലോകത്തിലെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍’ എന്ന വിശേഷണം ലഭിക്കുകയും ചെയ്ത ആമസോണ്‍ കാട്ടിലെ ഗോത്രവര്‍ഗക്കാരനാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കാടിനുള്ളില്‍ ഒരുപാട് കുഴികള്‍ കുഴിക്കുമായിരുന്ന ഇദ്ദേഹം മാന്‍ ഓഫ് ‘മാന്‍ ഓഫ് ദ ഹോള്‍’ (കുഴി മനുഷ്യന്‍) എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. പുറംലോകവുമായി യാതൊരു ബന്ധമില്ലാതെ 26 വര്‍ഷമാണ് ഇദ്ദേഹം കാടിനുള്ളില്‍ ജീവിച്ചത്. ഏകദേശം 60 വയസ്സാണ് ഇദ്ദേഹത്തിനെന്നാണ് കണക്കാക്കുന്നത്.

ബ്രസീല്‍ സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. പുറംലോകവുമായി സമ്പര്‍ക്കമില്ലാതെ കഴിഞ്ഞ ഗോത്രവര്‍ഗ വിഭാഗത്തിലെ അവസാന കണ്ണിയാണ് ഭൂമിയോടു വിടപറഞ്ഞത്. ജീവിതത്തിന്റെ ഭൂരിഭാഗവും മണ്ണില്‍ സ്വയം കുഴിച്ച കുഴിയിലാണ് ഈ നിഗൂഢ മനുഷ്യന്‍ കഴിഞ്ഞത്. ആഗസ്റ്റ് 23ന് അദ്ദേഹത്തിന്റെ വൈക്കോല്‍ കുടിലിന് പുറത്താണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിനു മുമ്പ് കയ്യേറ്റമുണ്ടായ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. സ്വാഭാവിക കാരണങ്ങളാലാകാം മരണപ്പെട്ടതെന്നാണ് അനുമാനം. മരണം മുന്നില്‍ കണ്ടെന്ന പോലെ ‘ഏകാകി മനുഷ്യന്‍’ ശരീരത്തിനു ചുറ്റും തൂവലുകള്‍ വിതറിയിരുന്നതായി ശരീരം കണ്ടടുത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇദ്ദേഹത്തിന്റെ ഗോത്രവിഭാഗത്തിലെ ആളുകളില്‍ ആക്രമണനങ്ങളില്‍ മരിച്ചവരാണ്. ഗോത്ര ഭക്ഷ സംസാരിക്കാന്‍ പോലും ആരും ഇല്ലാതെ ആരുടേയും സൗഹൃദങ്ങള്‍ ഇല്ലാതെ ജീവിച്ച ഇദ്ദേഹം വനമേഖലയില്‍ വേട്ടയാടിയും കൃഷി ചെയ്തുമാണ് ജീവിച്ചത്. എന്തായാലും ഇദ്ദേഹത്തിന്റെ മരണത്തോടെ ആ ഗോത്രവര്‍ഗക്കാരുടെ വംശപരമ്പര തന്നെ ഇല്ലാതായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!