പെരിന്തൽമണ്ണ പോലീസ് നടത്തിയ പരിശോധനയിൽ കുഴൽപ്പണം പിടികൂടി മലപ്പുറംപോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിൽ പെരിന്തൽമണ്ണ എസ് എച്ച് ഒ യും സംഘവും നടത്തിയ വാഹന പരിശോധനയിൽ KL-44-B-2223 ഇന്നോവ കാറിൽ നിന്നാണ് കുഴൽ പണം കണ്ടെത്തിയത്.വാഹനത്തിന്റെ ഫ്രന്റ് സീറ്റിന്റെ ഫൂട്ട് ഭാഗത്തു നിലത്ത് മാറ്റ് കൊണ്ട് മറച്ച നിലയിലും ബാക്ക് സീറ്റിന്റെ ഫൂട്ട് ഭാഗത്തു ഒരു മാറ്റ് കൊണ്ട് മറച്ച നിലയിലും സൂക്ഷിച്ചിരുന്ന 63,00000 രൂപയുടെ കുഴൽപണം പിടിച്ചെടുത്തു. വാഹനം ഓടിച്ചിരുന്ന കോതമംഗലം സ്വദേശി നെല്ലാൻ കുഴിയിൽ തലക്കോട് ബെന്നറ്റ് പൗലോസ് 32 സഹായിയായി വാഹനത്തിൽ ഉണ്ടായിരുന്ന സുമേഷ് വയസ് 40, വേലായുധൻ തുണ്ടുകണ്ടം വീട്,തലക്കോട്,കോതമംഗലം എന്ന ആളെയും അറസ്റ്റ് ചെയ്തു. കൂടുതൽമറ്റ് നടപടികൾ നടന്നു വരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

