ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്ക് എതിരായ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ ധോണിയില്ലാത്തതാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചര്‍ച്ച. മൂന്ന് മത്സരങ്ങള്‍ക്കുള്ള പതിനഞ്ചംഗ ടീമില്‍ ഋഷഭ് പന്താണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. ടീമില്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കി.
നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും ധോണി ഉണ്ടായിരുന്നല്ല. സൈനികസേവനത്തിനായി ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്ത് രണ്ട് മാസമായി ധോണി മാറിനില്‍ക്കുകയായിരുന്നു.
ധോണി ടീമില്‍ ഇല്ലാത്തതിനാല്‍ ടീം പ്രഖ്യാപനത്തിനെതിരെ ആരാധകര്‍ വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. അതിനാല്‍ ദക്ഷിണാഫ്രിക്കക്കെതിരെ എന്ത് കൊണ്ടാണ് താരത്തെ പരിഗണിക്കാതിരുന്നതെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് രംഗത്തെത്തിയിരിക്കുകയാണ്.
‘ധോണി ടീമിലേക്ക് പരിഗണിക്കരുതെന്ന് അറിയിച്ചിരുന്നു,’ എംഎസ്‌കെ പ്രസാദ് പറഞ്ഞു. എന്ത് കൊണ്ടാണ് താരം ഇനിയും തിരികെ എത്താത്തത് എന്ന് വ്യക്തമല്ല. സൈനികസേവനം മതിയാക്കി അദ്ദേഹം കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണിപ്പോള്‍. എന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.