കോഴിക്കോട്; മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രമേഹരോഗം, എന്റോകെയിന്‍, തൈറോയ്ഡ്, വാതരോഗം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള 73 ഒപിയായ മെഡിസിന്‍ സ്‌പെഷ്യാലിറ്റി ഒപി നവീകരണത്തിന്റെ ഭാഗമായി 67 ഒപിയിലേക്ക് മാറ്റി. തിങ്കളാഴ്ച മുതലാണ് പുതിയ ക്രമീകരണം.
പ്രമേഹരോഗത്തിന് 1000 രോഗികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 200 പേരാണ് ആഴ്ചയില്‍ ഒരു ദിവസമുള്ള ഒപി യില്‍ വരുന്നത്. രക്തസമ്മര്‍ദത്തിന് 100 രോഗികളും തൈറോയ്ഡിന് 100–150 രോഗികളും ഒപിയിലെത്തുന്നുണ്ട്. 67 ഒപി ക്യാന്‍സര്‍ വിഭാഗത്തിന്റെ റേഡിയോ തെറാപ്പി ഒപിയായിരുന്നു. ഇത് പുതിയ ടേര്‍ഷ്യറി ക്യാന്‍സര്‍ സെന്ററിലേക്ക് മാറിയതോടെ ഇവിടെ ഒഴിഞ്ഞുകിടക്കുകയാണ്.
ടൈല്‍ വിരിക്കല്‍, രോഗികള്‍ക്ക് ഇരിപ്പിട സൗകര്യം, സൗകര്യമുള്ള പരിശോധനാ മുറികള്‍, ടോയ്ലെറ്റ് ബ്ലോക്കിന്റെ നിര്‍മാണം എന്നിവയാണ് 73 ഒപിയില്‍ നവീകരണത്തിന്റെ ഭാഗമായി നടത്തുന്നത്.