Local

കാരന്തൂര്‍ മെഡിക്കല്‍ കോളേജ് ജംഗ്ഷനിലെ റോഡിന്റെ ശോജനീയാവസ്ഥ പരിഹരിക്കണം; യുഡിഎഫ് റോഡില്‍ വാഴ വെച്ച് പ്രതിഷേധിച്ചു

കുന്ദമംഗലം : കാരന്തൂര്‍ മെഡിക്കല്‍ കോളേജ് ജംഗ്ഷനിലെ റോഡിന്റെ ശോജനീയാവസ്ഥക്കെതിരെ നടപടി എടുക്കണമെന്ന് ആവിശ്യപ്പെട്ട് കാരന്തൂര്‍ മേഖല യു.ഡി.എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍
റോഡില്‍ വാഴ വെച്ച് പ്രതിഷേധിച്ചു. കാരന്തൂര്‍ മെഡിക്കല്‍ കോളേജ്
ജംഗ്ഷനിലൂടെ ദിവസേന നിരവധി എമര്‍ജന്‍സിയായി കടന്നു പോകേണ്ട വാഹനങ്ങള്‍ കുണ്ടും കുഴിയിലും വീഴുന്നതും വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവ് കാഴ്ചയാണ്.എം.എല്‍.എ പി. ടി. എ റഹീമിന്റെ കെടുകാര്യസ്ഥതയും ഉത്തരവാദിത്തമില്ലായ്മയാണ് കാരന്തൂര്‍ മെഡിക്കല്‍ കോളേജ് റോഡ് ചളിക്കുളമായി കുഴികള്‍ രൂപപ്പെട്ടതെന്ന് യു.ഡി.എഫ് ആരോപിച്ചു.10 വര്‍ഷം മുന്‍പ് എംഎല്‍എ വാഗ്ദാനം ചെയ്ത ഇന്റര്‍ലോക്കിങ് കട്ടകള്‍ ഇതുവരെ റോഡില്‍ വിരിക്കാന്‍ എം.എല്‍.എക്ക് സാധിച്ചിട്ടില്ല യുഡിഎഫ് നേതാക്കന്മാര്‍ പറയുന്നു.ഒരു മാസത്തിലേറെയായിട്ടും റോഡിലെ കുഴികള്‍ പരിഹാരം കാണണോ അധികൃതര്‍ തയ്യാറായിട്ടില്ല.ഡി.സി.സി ജനറല്‍ സെക്രട്ടറി
അബ്ദുറഹിമാന്‍ ഇടക്കുനി, മുസ്ലിംലീഗ് പഞ്ചായത്ത് ട്രഷറര്‍ സി അബ്ദുല്‍ ഗഫൂര്‍,പി
ബ്‌ളോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി വി. കെ രാഘവന്‍, മണ്ഡലം കോണ്‍ഗ്രസ്സ് ജന: സെക്രട്ടറി അനീഷ് മാമ്പ്ര, പി ടി മുഹമ്മദ് ഹാജി ,എം മണിലാല്‍ എംഅബ്ദുള്ള കോയ ദിനേഷ് കാരന്തൂര്‍ മാമ്പ്ര , ഹാരിസ് കുഴിമേല്‍ , ഹരിഷ് കുമാര്‍ ചോലക്കല്‍ എം. ടി കോയ,അഷ്റഫ് എം ടി, മണിലാല്‍ മാമ്പ്ര, ഹനീഫ തെക്കയില്‍,,അന്‍ഫാസ് കാരന്തൂര്‍, സാബിത്ത് വി പ്രേമവല്‍സലന്‍ കെ, ബഷീര്‍ വി കെ,മുഹമ്മദ് ബിലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഈ അനാസ്ഥ പരിഹരിച്ചില്ലങ്കില്‍ MLA ഓഫിസിലേക്കും PWD ഓഫീസിലേക്കും മാര്‍ച്ചും ഉപരോധവും പൊതുജനങ്ങളെ സംഘടിപ്പിച്ച് നടത്തുമെന്ന് DCC ജന:സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കുനി പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!