Kerala News

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ; ലിസ്റ്റ് പരിശോധിക്കാനാകുന്നില്ല എന്ന പ്രശ്‌നം എത്രയും വേഗം പരിഹരിക്കും,ഒരുപാട് വിദ്യാർത്ഥികൾ ഒന്നിച്ച് സൈറ്റിൽ കയറിയത് പ്രശ്നം

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ ലിസ്റ്റ് പരിശോധിക്കാനാകുന്നില്ല എന്ന പ്രശ്‌നം എത്രയും വേഗം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.ഒരുപാട് വിദ്യാർത്ഥികൾ ഒന്നിച്ച് സൈറ്റിൽ കയറിയതാണ് പ്രശ്നമായതെന്നും ശിവൻകുട്ടി പറഞ്ഞു.ഇന്നലെ രാവിലെ എട്ട് മണിയോട് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുവെങ്കിലും രാത്രി വൈകിയും വിദ്യാർത്ഥികൾക്ക് ലിസ്റ്റ് പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. പോർട്ടൽ ഹാങ് ആയതായിരുന്നു കാരണം. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.ട്രയൽ അലോട്ട്‌മെന്റ് പരിശോധിച്ച് എന്തെങ്കിലും തിരുത്തുണ്ടെങ്കിൽ അവ പൂർത്തീകരിക്കാനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ഞായറാഴ്ച വൈകീട്ട് അഞ്ചുവരെയാണ് സമയം അനുവദിച്ചത്. അലോട്ട്‌മെന്റ് പരിശോധിക്കാൻ കഴിയാത്തതിനാൽ ആദ്യദിവസം ആവശ്യമായ തിരുത്തൽ വരുത്താൻ വിദ്യാർഥികൾക്ക് സാധിച്ചിട്ടില്ല. തിരുത്തലിനുള്ള സമയം ദീർഘിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കണ്ടറി അഡ്‍മിഷൻ ഗേറ്റ്‍‍വേ ആയ http://admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary അഡ്‍മിഷൻ വെബ്സൈറ്റിൽ “Admission” എന്ന ലിങ്കിലൂടെ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!