കോഴിക്കോട് : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയില്‍ ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു.
- പള്ളികളില്‍ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്‌ക്കാൻ ശ്രമിക്കേണ്ടതാണ്. പ്രാർത്ഥനകൾ കഴിവതും വീടുകളിൽ തന്നെ നടത്താൻ ശ്രമിക്കേണ്ടതാണ്. പള്ളികളില്‍ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്നവർ 6 അടി അകലം പാലിക്കാനും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
- കണ്ടെയ്‌മെന്റ് സോണുകളില്‍ പെരുന്നാൾ നമസ്കാരങ്ങളോ മൃഗബലിയോ പാടുള്ളതല്ല.
- കണ്ടെയ്ന്‍മെന്റ് അല്ലാത്ത പ്രദേശങ്ങളില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള ബലികര്‍മ്മം അവരവരുടെ വീടുകളിൽ നടത്താവുന്നതാണ് കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായി പാലിച്ചിരിക്കണം.
അഞ്ച് പേരില്‍ കൂടുതല്‍ ആളുകൾ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ല. - കണ്ടെയ്‌മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ മാത്രമെ മാംസ വിതരണം നടത്താന്‍ പാടുള്ളൂ. കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായി പാലിച്ചിരിക്കണം. ഹോം ഡെലിവറി മുഖേന മാംസം വീടുകളില്‍ എത്തിച്ചു നല്‍കുന്നയാള്‍ കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കുകയും എത്ര വീടുകളില്‍ കയറി, എത്ര ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തി തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതുമാണ്.
- കഴിഞ്ഞ 14 ദിവസത്തിനകം പനി തുടങ്ങിയ കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരും നിരീക്ഷണത്തിൽ കഴിയുന്നവരോ ശ്വാസ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരും യാതൊരു കാരണവശാലും കൂട്ട പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ പാടില്ല.
- നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സ്വന്തം വീട്ടില്‍ പോലും നടക്കുന്ന സാമൂഹിക പ്രാര്‍ത്ഥനകളിളോ ബലികര്‍മ്മങ്ങളിലോ പങ്കെടുക്കരുത്.