കൊല്ലം : കൊല്ലത്ത് കോവിഡ് ചികിത്സയിലായിരുന്ന 73കാരി മരണപ്പെട്ടു . കൊട്ടാരക്കര തലച്ചിറ സ്വദേശിനി അസ്മ ബീവിയാണ് മരണപ്പെട്ടത്.
ഈ മാസം 20-ാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അസ്മ ബീവിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ശാരീരിക അവസ്ഥ ഗുരുതരമായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപെട്ടത്

