ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ഇത്തവണ ഓഗസ്റ്റ് 15 ന് സ്വാതന്ത്രദിന ദിനാഘോഷത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദേശം. ഓഗസ്റ്റ് ഒന്ന് പതിനാലു ദിവസം ചടങ്ങിൽ പങ്കെടുക്കുന്നവർ നിരീക്ഷണത്തിൽ കഴിയണം.
നേരിട്ട് പ്രധാനമന്ത്രിയുമായി ചടങ്ങിനെത്തുന്നവർക്ക് ബന്ധപെടാൻ സാധ്യതയുള്ളതിനാലാണ് കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായാണ് മുൻകൂർ നിരീക്ഷണം. വീട്ടുകാരുമായി പോലും സമ്പർക്കം ഇല്ലാതെ ഒരു മുറിയിൽ അടച്ചിരിക്കണം. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം. ബന്ധപെടാനുള്ള നമ്പർ ഇവർക്ക് കൈമാറും.