കൊല്ലം: വര്‍ക്കല കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശി അല്‍ അമീന്‍ (24), കൊട്ടാരക്കര സ്വദേശി അന്‍വര്‍ (34) എന്നിവരാണ് മരിച്ചത്. കടലില്‍ കുളിക്കാനിറങ്ങിയ ഇരുവരും തിരയില്‍ അകപ്പെടുകയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
കേരള തീരത്ത് വലിയ രീതിയിലുള്ള കടലാക്രമണത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും അതിനെ അവഗണിച്ചാണ് ഇരുവരും കുളിക്കാനിറങ്ങിയത്. അപകട സമയം സംഭവ സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.