പടനിലം: പടനിലം കള്‍ച്ചറല്‍ ലൈബ്രറി ആന്റ് റീഡിംഗ് റൂം വായനവാരാചരണത്തിന്റെ ഭാഗമായി നേത്ര പരിശോധന ക്യാമ്പ് നടത്തി. കാഴ്ച കുറവ് വായന ശീലത്തില്‍ ഗണ്യമായ കുറവിന് കാരണമാകുന്നുവെന്ന കണ്ടെത്തലിന്റെ ഭാഗമായാണ് കാഴ്ച പരിശോധന ക്യാമ്പ് നടത്തിയത്.പ്രസിഡന്റ് എ.പി കുഞ്ഞാമു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മല്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് സമിതി ചെയര്‍മാന്‍ മാധവന്‍ മേലെടത്ത് മുഖ്യാതിഥി ആയിരുന്നു. ഒപ് ട്രോമിസ്റ്റ് ഫസ്‌ന ക്യാമ്പിന് നേതൃത്വം നല്‍കി. ഫൈസല്‍ പടനിലം സ്വാഗതവും സുബൈര്‍ മാലക്കോത്ത് നന്ദിയും പറഞ്ഞു.