മലപ്പുറം: തിരൂരില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. താനൂര്‍ സ്വദേശി അരയന്റെ പുരക്കല്‍ ആബിദ് ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസ എന്ന രജനി(45)യെ തിരൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
ആബിദും ഹംസയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. തര്‍ക്കത്തിനിടെ ആബിദ് ഹംസയെ മര്‍ദിച്ചു. മര്‍ദനത്തില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.