വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്‍പ്പെടുന്ന ഭക്തസംഘത്തിന്റെ വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി. ‘മാതൃവേദി’ ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പങ്കുവെച്ചെന്ന് കാണിച്ച് കണ്ണൂർ അടയ്ക്കാത്തോട് സെന്റ് ജോസഫ് കാത്തോലിക്ക് പള്ളി വികാരി സെബാസ്റ്റ്യന്‍ കീഴത്തിനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു.കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. അശ്ലീല വീഡിയോ ഗ്രൂപ്പില്‍ വന്നതോടെ സ്ത്രീകള്‍ മാനന്തവാടി രൂപതാ ആസ്ഥാനത്ത് പരാതി നല്‍കുകയായിരുന്നു.പിശക് പറ്റിയതാണ് എന്നാണ് ഫാദര്‍ സബാസ്റ്റ്യന്‍ കീഴേത്ത് നല്‍കുന്ന വിശദീകരണം. മറ്റൊരു വൈദികന്‍ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോള്‍ പിശക് പറ്റിയെന്നാണ് പറയുന്നത്.നാനൂറിലധികം വനിതകളുള്ള ഭക്തസംഘത്തിന്റെ വാട്‌സാപ്പിലേക്കാണ് വീഡിയോ അയച്ചത്. പരാതിയെത്തുടര്‍ന്ന് വൈദികനെ ചുമതലകളില്‍ നിന്നും നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ രൂപത കാണുന്നു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടര്‍ നടപടി ഉണ്ടാകും.
സ്ത്രീകളുടെ ഭക്ത ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ അയച്ചു;കണ്ണൂരില്‍ വൈദികനെതിരെ പരാതി,നടപടി മാറി അയച്ചതെന്ന് വൈദികന്റെ വിശദീകരണം

