National News

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് ജാഗ്രതയോടെ വേണം; കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുന്നതു ജാഗ്രതയോടെ വേണമെന്ന് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. കേരളത്തില്‍ എട്ടു ജില്ലകളില്‍ പ്രത്യേക നിരീക്ഷണം വേണമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയിട്ടുണ്ട്. ഇതു ജാഗ്രതയോടെ ചെയ്തില്ലെങ്കില്‍ തിരിച്ചടിയുണ്ടാവും. രോഗസ്ഥിരീകരണ നിരക്കു കൂടുതലുള്ള ജില്ലകളില്‍ പ്രത്യേകം നിരീക്ഷണവും ജാഗ്രതയും വേണം.. കോവിഡ് പ്രോട്ടോക്കോള്‍ നിശിതമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് എന്നിവയ്‌ക്കൊപ്പം കോവിഡ് പ്രോട്ടോക്കോള്‍, വാക്‌സിനേഷന്‍ എന്നിവ അടക്കമുള്ള അഞ്ചിന മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് കത്തില്‍ നിര്‍ദേശിക്കുന്നു .കേരളത്തിലെ എട്ടു ജില്ലകളില്‍ ടിപിആര്‍ കൂടുതലാണെന്ന് ആരോഗ്യ സെക്രട്ടറിയുടെ കത്തില്‍ പറയുന്നു.

കേരളത്തിനു പുറമേ രാജസ്ഥാന്‍, മണിപ്പൂര്‍, സിക്കിം, ത്രിപുര, ബംഗാള്‍, പുതുച്ചേരി, ഒഡിഷ, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, അസം, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ആരോഗ്യമന്ത്രാലയം കത്തയച്ചിട്ടുള്ളത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!