ഇന്ത്യയുടെ വെബ്‌സൈറ്റുകളും, ന്യൂസ് പേപ്പറുകളും നിരോധിച്ച് ചൈന. ഇന്ത്യയിൽ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് തൊട്ടു പിന്നാലെയാണ് ചൈനയുടെ നടപടി. അതിർത്തിയിൽ രാജ്യങ്ങൾ തമ്മിൽ ഉണ്ടായ പ്രശ്നത്തിൽ ചൈനയെ ഇന്ത്യൻ മാധ്യമങ്ങൾ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടി കാണിച്ചാണ് നിലപാട്.
ഇനി ഓണ്‍ലൈന്‍ ഐപി ടിവിയിലൂടെ മാത്രമേ ഇന്ത്യന്‍ സൈറ്റുകള്‍ ചൈനയിൽ കാണാന്‍ സാധിക്കൂ
നിലവില്‍ വി.പി.എന്‍ സെര്‍വര്‍ വഴിമാത്രമേ ഇനിമുതല്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ലഭ്യമാകും.
ജൂണ്‍ 15ന് ലഡാക്കിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചൈന ഇന്ത്യ അതിര്‍ത്തിയില്‍ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് സുരക്ഷയെ മുന്‍നിര്‍ത്തിയെന്ന പേരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ഉത്തരവിട്ടത്.