നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി ആരെന്ന് നാളെ അറിയാം. ബിഡിജെഎസ് ദേശീയ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ആയിരിക്കും ഔദ്യോഗികമായി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുക. ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗീരീഷ് മേക്കാടിനാണ് കൂടുതല്‍ സാധ്യത. ബിജെപി നേതാക്കള്‍ ഇന്ന് നിലമ്പൂരില്‍ എത്തി ബിഡിജെഎസ് നേതാക്കളുമായി കൂടികാഴ്ച്ച നടത്തും. വിദേശ യാത്രയ്ക്ക് ശേഷം ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നാളെയാണ് തിരുവനന്തപുരത്ത് എത്തുക. ബിജെപി നിര്‍ദേശപ്രകാരം ബിഡിജെഎസ് ആയിരിക്കും നിലമ്പൂരില്‍ മത്സരിക്കുക.
നിലമ്പൂരിലെ ബിഡിജെഎസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ

