Kerala News

സിദ്ദിഖിന്റെ കൊലപാതകം നടന്ന ഹോട്ടലിന് ലൈസൻസില്ല; അടച്ചു പൂട്ടാൻ നിർദേശം

കോഴിക്കോട് ഹോട്ടലുടമയായ സിദ്ദിഖിന്റെ കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ഡി കാസ ഇന്‍ ഹോട്ടല്‍ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് അടച്ചു പൂട്ടാൻ ഉത്തരവിട്ട് കോര്‍പ്പറേഷന്‍. ലൈസൻസിന് പുറമെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും ഹോട്ടലിനില്ലായിരുന്നു എന്നും പരിശോധനയില്‍ വ്യക്തമായി. തുടർന്നാണ് പൂട്ടാൻ നോട്ടീസ് നൽകിയത്.

ഒരു വര്‍ഷം മുമ്പ് മലിനീകരണവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ ഡി കാസ ഹോട്ടലിനെതിരെ പരാതി നല്‍കിയിരുന്നു. അന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഹോട്ടലിന് ലൈസന്‍സില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഹോട്ടല്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പിന്നീട് ആറു മാസങ്ങള്‍ക്കു ശേഷം ഹോട്ടല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. ഹോട്ടലില്‍ മയക്കു മരുന്നുപയോഗമുള്‍പ്പടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ടെന്ന് നേരത്തെയും പരാതികളുയര്‍ന്നിട്ടുണ്ട്.

കോഴിക്കോട് മാങ്കാവിലെ ഹോട്ടലുടമയായ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖി(58)നെ എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍വെച്ചാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ഇതിനുശേഷം മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവില്‍നിന്ന് കൊക്കയില്‍ ഉപേക്ഷിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!