Kerala Local News

വിവാഹ വാർഷികത്തോടനുബന്ധിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സ്വർണ്ണവളകൾ കൈമാറി ദമ്പതികൾ

താമരശ്ശേരി : സംസ്ഥാനം ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ നിരവധി പേരാണ് ദുരിതാശ്വാസ നിധിയിലേക്കായി തുക ആഹ്വാനം ചെയ്യുന്നത്.അത്തരത്തിൽ വിവാഹ വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വർണ്ണവളകൾ കൈമാറി ദമ്പതികൾ മാതൃകയാവുകയാണ്.

അമ്പായത്തോട് കേളോത്ത് സ്വദേശികളായ രാജൻ – രേഖ ദമ്പതികളാണ് വിവാഹ വാർഷികത്തോടനുബന്ധിച്ച് സ്വർണ വളകൾ കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ കാരാട്ട് റസാഖിന് കൈമാറിയത്. കട്ടിപ്പാറ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റും സി പി ഐ എം അമ്പായത്തോട് ലോക്കൽ കമ്മറ്റി അംഗവുമാണ് രാജൻ. ജീവൻ രാജ് , നേഹ രാജ് എന്നിവരാണ് മക്കൾ.വാർഡ് മെമ്പർ എ.വി ലോഹിതാക്ഷൻ, എ ആർ സുരേന്ദ്രൻ ,എ പി . ഷരീഫ് എന്നിവർ എം എൽ എയ്ക്കൊപ്പം ചേർന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!