Kerala Local

കുന്ദമംഗലത്തെ ഫ്രൂട്ട്സ് കട അണുവിമുക്തമാക്കി

കുന്ദമംഗലം: മുക്കം റോഡിലെ ഫ്രൂട്ട്സ് കട അണുവിമുക്തമാക്കി. കോഴിക്കോട് വെള്ളിമാട് കുന്ന് ഫയർ ഫോഴ്സ് ഓഫീസർ ബാബുരാജ്, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജിത്ത്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുദ്ധീകരണ പ്രവർത്തനം .

കഴിഞ്ഞ ദിവസം മുക്കം റോഡിലെ ഫ്രൂട്ട്സ് കടയിൽ വത്തക്ക ഇറക്കാനെത്തിയ ഡ്രൈവറായ തമിഴ് നാട് സേലം സ്വദേശിയ്ക്ക് ദേഹ അസ്വാസ്ഥ്യം മൂലം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് കട അടയ്ക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയതിനെ തുടർന്നായിരുന്നു നടപടി. കോവിഡ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ സ്രവം ലാബിലേക്കയച്ചെങ്കിലും ആദ്യ രണ്ടു ഘട്ടത്തിലും ഇദ്ദേഹത്തിന് യാതൊരു രീതിയിലുള്ള അസ്വാഭാവികമായ ആരോഗ്യ പ്രശനവും ഇല്ലായെന്ന് വ്യക്തമായതോടെയാണ് കട തുറന്ന് ക്ലീൻ ചെയ്യുവാനും കേട് വന്ന സാധനങ്ങൾ മാറ്റാനും അനുമതി അധികൃതർ നൽകിയത്.

ലോക്ക് ഡൌൺ കാലത്ത് നേരത്തെ കച്ചവടം കുറഞ്ഞ അവസ്ഥ കടകളിൽ തുടരുമ്പോൾ ഫ്രൂട്ട്സ് കട അടച്ചു പൂട്ടിയതോടെ നിലവിൽ ഉള്ള വരുമാനവും ഉടമസ്ഥന് നിലച്ചിരുന്നു. നിരവധി പഴവർഗ്ഗം ഇപ്പോൾ തന്നെ കേടു വന്നു കെട്ടു പോയിട്ടുണ്ട് ഇത് ഉടമയ്ക്ക് നഷ്ട്ടമുണ്ടാക്കി കഴിഞ്ഞു. നിലവിൽ കട ക്ലീൻ ചെയ്യാൻ അനുമതി നൽകിയതും ഇദ്ദേഹത്തിന് ആശ്വാസമാകും. കട അണുവിമുക്തമാക്കുന്നത് സംശയത്തിന്റെ ഭാഗമായാണെന്നും നിലവിൽ കടയിലെ ഭക്ഷ്യ വസ്തുക്കൾക്ക് യാതൊരുവിധ പ്രശനവുമില്ലായെന്നും ഉപയോഗ്താക്കൾക്ക് കടയിൽ നിന്ന് പൂർണ്ണ പ്രവർത്താനുമതി ലഭിക്കുന്നതോടെ വാങ്ങിക്കാമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു കുന്ദമംഗലം ന്യൂസ് ഡോട് കോമിനോടായി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!