ചാത്തമംഗലം ഗവ. ഐ.ടി.ഐക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ഇപ്പോള്‍ ചാത്തമംഗലം വെല്‍ഫെയര്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ.ടി.ഐക്ക് വേണ്ടി ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പൂളക്കോട് വില്ലേജിലെ ചെമ്പക്കോട് വിലക്കെടുത്ത് നല്‍കിയ 2 ഏക്കര്‍ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
നിലവില്‍ പ്രിനസിപ്പലും ഇന്‍സ്ട്രക്ടര്‍മാരും ഉള്‍പ്പെടെ എട്ട് ജീവനക്കാരുള്ള ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), സര്‍വ്വെയര്‍ എന്നീ ട്രേഡുകളാണുള്ളത്. പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാവുന്ന മുറക്ക് തൊഴില്‍ സാധ്യതകള്‍ കൂടുതലുള്ള പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.