Kerala News

വൈദ്യുതി തടസം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെള്ളമില്ല, ശസ്ത്രക്രിയകൾ മുടങ്ങി

വെള്ളം മുടങ്ങിയതിനെ തുടർന്ന് ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയകൾ തടസ്സപ്പെട്ടു.രാവിലെ നിശ്ചയിച്ച 25 ശസ്ത്രക്രിയകളാണ് തടസ്സപ്പെട്ടത്. അരുവിക്കരയിലെ ജലവിതരണ പ്ലാന്റിലെ വൈദ്യുതി തടസം കാരണമാണ് ജലവിതരണം മുടങ്ങിയത്. ആശുപത്രിയിലേക്ക് 10 ടാങ്കറുകളിൽ വെള്ളം എത്തിക്കാനുള്ള അടിയന്തര നടപടിയെടുത്തതായി വാട്ടർ അതോറിറ്റി അറിയിച്ചു.

രാവിലെ ശസ്ത്രക്രിയയ്ക്ക് തയാറെടുത്തു വന്നവരോട് വെള്ളം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താനാകില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഭക്ഷണം കഴിക്കാതെ ശസ്ത്രക്രിയയ്ക്കായി എത്തിയ രോഗികൾ ഇതോടെ വലഞ്ഞു. എപ്പോൾ വെള്ളം എത്തുമെന്ന് അധികൃതർക്കും നിശ്ചയമുണ്ടായിരുന്നില്ല.

ആശുപത്രി അധികൃതർ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ ഉടൻ ബദൽ മാർഗങ്ങൾ ഏർപ്പെടുത്താമെന്ന അറിയിപ്പ് ലഭിച്ചു. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസും വിഷയത്തിൽ ഇടപെട്ടു. ആദ്യഘട്ടത്തിൽ 10 ടാങ്കറുകളിൽ വെള്ളം എത്തിക്കാൻ മന്ത്രിയുടെ ഓഫിസ് നിർദേശം നൽകി. ഇന്നലെ വൈകുന്നേരവും രാത്രിയിലുമായി 3 തവണ വൈദ്യുതി മുടങ്ങിയതിനാലാണ് ജലവിതരണം തടസപ്പെട്ടതെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!