തൃശൂർ കോർപ്പറേഷനിൽ ബജറ്റ് അവതരണത്തിനിടെ കോൺഗ്രസിന്റെ പ്രതിഷേധം. മേയറുടെ ചേമ്പറിൽ കയറിയായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. ബജറ്റ് അവതരണത്തിനായി കൗൺസിൽ യോഗം കൂടിയ ഉടൻ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി കൗൺസിൽ ഹാളിൽ നിന്നും ഇറങ്ങി. അമൃതം മാസ്റ്റർ പ്ലാൻ കരട് കൗൺസിൽ അറിയാതെ കേന്ദ്ര സർക്കാറിന് സമർപ്പിച്ചു എന്നാരോപിച്ച് പ്രതിപക്ഷനേതാവ് രാജൻ പല്ലനാണ് തടസ്സവാദം ഉന്നയിച്ച് ആദ്യം പ്രസംഗം തുടങ്ങിയത്.ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ 2022- 23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം നിർവഹിക്കുന്നതിനിടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്.
പ്രതിപക്ഷത്തിൻറെ പ്രതിഷേധം രൂക്ഷമായതോടെ ഭരണപക്ഷവും രംഗത്തിറങ്ങി.തുടർന്ന് ഉന്തും തള്ളുമുണ്ടായി. ബജറ്റ് കീറിയെറിഞ്ഞായിരുന്നു പ്രതിഷേധം.
തൃശൂർ കോർപ്പറേഷനിൽ ബജറ്റ് അവതരണത്തിനിടെ പ്രതിഷേധം;ബജറ്റ് കീറിയെറിഞ്ഞ് കോൺഗ്രസ് ഉന്തും തള്ളും

